മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമം തുടങ്ങി. ഇതിന് മുന്നോടിയായി പ്രസിഡന്റ് സ്ഥാനത്തു നിന്നും മുയുസുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ് പ്രതിപക്ഷ എം. പി അലി അസി രംഗത്തെത്തി.
പ്രസിഡന്റ് മുയിസുവിനെ അധികാരത്തിൽ നിന്ന് നീക്കാൻ ആവശ്യമായ എല്ലാ നടപടികളും ‘ ആവശ്യപ്പെട്ട എം.പി അവിശ്വാസ വോട്ട് ആരംഭിക്കാൻ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ എംഡിപിയോട് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ മാലി വിദേശകാര്യ മന്ത്രിയെ പാർലമെന്റിനെ വിളിച്ചുവരുത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.
ഒരു അയൽരാജ്യത്തെയും ഒറ്റപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ല. പ്രസിഡന്റ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഉന്നത നേതാക്കളുമായുള്ള കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്ന് അലി അസിം വ്യക്തമാക്കി. പഴയബന്ധങ്ങളെ തകർക്കുന്ന രീതിയിലുള്ള ഭരണപക്ഷത്തെ വിമർശിച്ച പ്രതിപക്ഷ പാർട്ടിയായ എംഡിപിയുടെ മുൻനിര നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ മരിയ അഹമ്മദ് ദീദി, ഇന്ത്യ തങ്ങളുടെ 911 കോൾ ആണെന്നും ഇന്ത്യയാണ് എല്ലാ അടിയന്തരഘട്ടങ്ങളിലും സഹായിക്കുന്ന രാജ്യമെന്നും പറഞ്ഞു.
ഇന്ത്യൻ വിനോദസഞ്ചാരികൾ തന്റെ രാജ്യം ബഹിഷ്കരിക്കുന്ന പ്രവണത തുടർന്നാൽ മാലദ്വീപ് സമ്പദ് വ്യവസ്ഥയിൽ ‘വലിയ ആഘാതം’ ഉണ്ടാകുമെന്ന് യുവജന കായിക മന്ത്രിയായിരുന്ന അഹമ്മദ് മഹ്ലൂഫ് മുന്നറിയിപ്പ് നൽകി. ‘ഞാൻ അഗാധമായ ആശങ്കയിലാണ്… അത് വീണ്ടെടുക്കാൻ പ്രയാസമായിരിക്കുമെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: