കൊല്ലം: പാഠകത്തെ നെഞ്ചിലേറ്റി കൊടുവള്ളി എലൈറ്റില്‍ എംജെ എച്ച്എസ്എസ് അമന്ഹാദി. ഹൈസ്കൂള്‍ വിഭാഗം പാഠകത്തില്‍ എ ഗ്രേഡ് നേടി. സ്കൂളിലെ സംസ്കൃത അധ്യാപകയായ എം. ദിവ്യയുടെ ശിക്ഷണത്തില്‍ സംസ്കൃതം പഠിച്ചു വരവേയാണ് പാഠകം ശാസ്ത്രിയമായി പഠിച്ച് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയത്. മോണോ ആക്ടിലും എ ഗ്രേഡ് നേടിയ അമന് ഹാദി ചാക്യാര്‍കൂത്തും പഠിക്കുന്നുണ്ട്.
സ്കൂളിലെ സംസ്കൃത അധ്യാപികയായ ദിവ്യ. എം ആണ് അമന് ഹാദിയുടെ കഴിവ് കണ്ടെത്തി പരിശീലനം നല്‍കിയത്. അച്ഛന് അബ്ദുള്‍ ലത്തീഫിന്റെയും അമ്മ സജീനയുടെയും പൂര്‍ണ പിന്തുണയോടെയാണ് അമന് ഹാദി വേദികളില്‍ കീഴടക്കുന്നത്. കലോത്സവ വേദിയില്‍ ജലദോഷത്തെയും ശാരീരിക ക്ഷീണത്തെയും ഗൗനിക്കാതെ ചോതിക മുത്തശ്ശിക്കഥയിലെ കിരാതമാടി എ ഗ്രേഡ് നേടി ശ്രദ്ധേയമായി.
വേദി മൂന്നായ ഭരത് മുരളി സ്മൃതിയിലായിരുന്നു എച്ച്എസ്എസ് വിഭാഗം കേരളനടനം അരങ്ങേറിയത്. കടുത്ത ജലദോഷം മൂലം ക്ഷീണിതയായിരുന്നു മലപ്പുറം സ്വദേശിയായ ചോതിക. കേരള നടനം മത്സരത്തിലെ ആദ്യനൃത്തം അവതരിപ്പിക്കാനായി വേദിയില്‍ എത്തിയപ്പോള്‍ തുടക്കത്തില്‍ പാട്ട് മാറിപ്പോയിരുന്നു. തുടര്‍ന്ന് പാട്ട് നിലച്ചു. ആശങ്കയിലായ ചോതിക വേദിയില്‍ പകച്ചു നിന്നു. ശരീരക്ഷീണവും പാട്ട് നിലച്ചതിലുള്ള ഭയവും ചോതികയെ ചെറുതായി തളര്‍ത്തി. തുടര്‍ന്ന് സാങ്കേതിക തടസ്സം മാറി നൃത്തം പുനഃരാരംഭിക്കുകയായിരുന്നു. പിന്നീട് പരമശിവന്റെയും അര്‍ജുനന്റെയും ഭാവങ്ങളും ചേലൊത്ത മുദ്രകളും സംയോജിപ്പിച്ച് ചോതിക പുരാണ നടനമാടി.
വേദിയും സദസ്സും സാക്ഷാല്‍ പരമശിവന്റെ പുരാണ കഥയില്‍ ധന്യമായിരുന്നു. തുടക്കം മുതല്‍ കാണികളുടെ പൂര്‍ണ ശ്രദ്ധ ചോതികയുടെ പൂര്‍ണ ഊര്‍ജം നിറഞ്ഞ നടനത്തിലായിരുന്നു. 4 വയസ്സ് മുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. ക്ലാസിക്കല്‍ നൃത്തത്തോടാണ് കൂടുതല്‍ താല്പര്യം. കലോത്സവത്തില്‍ അപ്പീല്‍ വഴിയുള്ള മോഹിനിയാട്ട മത്സരത്തിലും ചോതികയ്ക്ക് എ ഗ്രേഡ് ഉണ്ട്. രാമനാട്ടുകര എച്ച്എസ്എസിലെ പ്ലസ്സ് വണ്‍ വിദ്യാര്‍ഥിനിയായ ചോതിക കെ. ചന്ദ്രദാസന്‍ സജിത ദമ്പതികളുടെ മകളാണ്. സഹോദരി: എസ്. ബ്രാഹ്മ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: