അങ്കമാലി: കോണ്‍ഗ്രസ് ഭരിക്കുന്ന അങ്കമാലി അര്‍ബന്‍ സഹ. സംഘത്തിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ സംഘം സെക്രട്ടറി ബിജു കെ. ജോസിനെയും ലോണ്‍ ക്ലാര്‍ക്ക് കെ.എ. സിജുവിനെയും സസ്പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് അങ്കമാലി യൂണിറ്റ് ഇന്‍സ്പെക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഭരണ സമിതിയോട് സെക്രട്ടറിയെയും ക്ലാര്‍ക്കിനെയും സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
സസ്പെന്‍ഷനിലായ സെക്രട്ടറി ബിജു, മുന്‍ പ്രസിഡന്റ് പി.ടി. പോളിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സിജു ഒളിവിലാണ്.
537 പേര്‍ക്കായി 102 കോടി രൂപയോളമാണ് വായ്പ നല്കിയിട്ടുള്ളത്. ഇതില്‍ പലിശ സഹിതം തിരിച്ചടച്ചാല്‍ 132 കോടിയോളം ബാങ്കിന് ലഭിക്കണം. എന്നാല്‍ ഇതില്‍ 85 ശതമാനം ലോണ്‍ വ്യാജ രേഖകള്‍ അടിസ്ഥാനമാക്കിയാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.
സംഘം പ്രതിസന്ധിയിലായതോടെ ആരും വായ്പ തിരിച്ചടയ്‌ക്കുന്നില്ല. ബാങ്ക് സെക്രട്ടറിക്കും ഭരണ സമിതിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ സഹകരണ രജിസ്ട്രാര്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: