കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി, മുന്‍ മന്ത്രിസഭയിലെ 18 അംഗങ്ങള്‍ അടക്കമുള്ളവര്‍ക്കാണ് നോട്ടീസ് അയച്ചത്.
ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര് എസ് ശശികുമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. തന്റെ പരാതി നിലനില്‍ക്കില്ല എന്നുള്ള വിധി നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആര് എസ് ശശികുമാറിന്റെ പരാതി.
എന്‍ സി പി നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. ചികിത്സാ ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായായിരുന്നു ഇത്.
അന്തരിച്ച സി പി എം എം എല്‍ എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് വായപ തിരിച്ചടയ്ക്കാന്‍ 8.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയിരുന്നു. രാമചന്ദ്രന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്കി.
സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകവെ അപകടത്തില്‍ കൊല്ലപ്പെട്ട സിവില്‍ പൊലീസുദ്യോഗസ്ഥന് പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്കിയതും മാനദണ്ഡ പ്രാകമല്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: