ലക്‌നൗ: ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രാത്രിയിലുള്ള ദൃശ്യങ്ങള്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചു. ക്ഷേത്രത്തിന്റെ തൂണുകളിലും ഭിത്തികളിലും കൊത്തിവച്ചിരിക്കുന്ന ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങള്‍ക്കും സമൂഹികമാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് ലഭിച്ചത്.
കുബേര്‍ കോട്ടയില്‍ സ്ഥാപിച്ചിരിക്കുന്ന ജടായു പ്രതിമ, ശ്രീകോവില്‍, ദേവതാദേവന്മാരുടെ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത്. അടുത്തിടെ രാമക്ഷേത്രത്തിന്റെ കവാടത്തില്‍ സ്ഥാപിച്ച മൂര്‍ത്തികളുടെ ചിത്രങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ഹനുമാന്‍, ഗരുഡന്‍, ആനകള്‍, സിംഹദ്വാര്‍ എന്നിവയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരുന്നത്.
500 वर्षों के तप की परिणति।
The Sacred Garbhagriha of Prabhu Shri Ramlalla Sarkar is ready in all its glory to welcome the aaradhya of millions of Ram Bhakts across the world. pic.twitter.com/WWJjWc41va
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) January 8, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: