81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഓപ്പൺഹൈമറിന് വേണ്ടി ക്രിസ്റ്റഫർ നോളൻ പുരസ്കാരം സ്വന്തമാക്കി. നോളന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൂടിയാണിത് എന്ന് പ്രത്യേകത കൂടിയുണ്ട്. അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പൻ ഹൈമർ സ്വന്തമാക്കി.
മികച്ച നടനായി ഓപ്പൺഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി സ്വന്തമാക്കി. മികച്ച സഹനടനായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ അർഹനായി. അണുബോംബിന്റെ പിതാവ് ഓപ്പൺഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്സോഫീസ് വിജയത്തിന് പുറമേ ഇപ്പോള്‍ അവാര്‍ഡ് വേദികളിലും തിളങ്ങുകയാണ്. മികച്ച സഹനടി ‘ദ ഹോൾഡോവർസ്’ എന്ന ചിത്രത്തിന് വേണ്ടി ഡാവിൻ ജോയ് റാൻഡോൾഫ് തിരഞ്ഞെടുക്കപ്പെട്ടു.
ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോ എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. മികച്ച സഹനടി വിഭാഗത്തിൽ എമിലി ബ്ലണ്ട് – ഓപ്പൺഹൈമർ, ഡാനിയേൽ ബ്രൂക്ക്സ് – ദി കളർ പർപ്പിൾ, ജോഡി ഫോസ്റ്റർ – ന്യാദ്, ജൂലിയൻ മൂർ – മെയ് ഡിസംബർ, റോസാമണ്ട് പൈക്ക് – സാൾട്ട്ബേൺ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.
മികച്ച സഹനടൻ വിഭാഗത്തിൽ വില്ലെം ഡാഫോ – പുവർ തിങ്സ്, റോബർട്ട് ഡി നീറോ – കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ, റോബർട്ട് ഡൗണി ജൂനിയർ – ഓപ്പൺഹൈമർ, റയാൻ ഗോസ്ലിംഗ് – ബാർബി, ചാൾസ് മെൽട്ടൺ – മെയ് ഡിസംബർ, മാർക്ക് റുഫലോ – പുവർ തിങ്സ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മികച്ച നടിയും നടനും ബീഫ് എന്ന് സീരീസിൽ നിന്നാണ്. അലി വോങ്, സ്റ്റീവൻ യൂങ് എന്നിവർക്കാണ് പുരസ്കാരം. ടിവി സീരീസ് വിഭാഗത്തിൽ സഹനടിയായി ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അർഹയായി.
ടിവി സീരീസ് വിഭാഗത്തിൽ മികച്ച നടനായി സക്സഷൻ എന്ന സീരീസിലെ അഭിനയത്തിന് മാത്യു മക്ഫാഡിയൻ അർഹനായി.
പ്രധാന പുരസ്കാരങ്ങള്‍:
മികച്ച സിനിമ (ഡ്രാമ) – ഓപ്പൺഹൈമർ
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്
മികച്ച സംവിധായകന്‍ – ക്രിസ്റ്റഫർ നോളൻ ,ഓപ്പൺഹൈമർ
മികച്ച തിരക്കഥ -“അനാട്ടമി ഓഫ് എ ഫാൾ” – ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി
മികച്ച നടി – ലില്ലി ഗ്ലാഡ്‌സ്റ്റോൺ – “കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍”
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) – എമ്മ സ്റ്റോണ്‍ – പൂവര്‍ തിംഗ്സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) – പോൾ ജിയാമാറ്റി – “ദ ഹോൾഡോവർസ്”
മികച്ച സഹനടന്‍ – റോബര്‍ട് ബ്രൗണി ജൂനിയര്‍ -“ഓപ്പൺഹൈമർ”
മികച്ച സഹനടി – ഡാവിൻ ജോയ് റാൻഡോൾഫ് – “ദ ഹോൾഡോവർസ്”
മികച്ച ടിവി സീരിസ് – സക്സഷന്‍ – എച്ച്ബിഒ
മികച്ച ലിമിറ്റഡ് സീരിസ് – ബീഫ്
മികച്ച സംഗീതം – ലുഡ്വിഗ് ഗോറാൻസൺ – “ഓപ്പൻഹൈമർ”
മികച്ച അന്യാഭാഷ ചിത്രം -“അനാട്ടമി ഓഫ് എ ഫാൾ” – ഫ്രാൻസ്
മികച്ച ഒറിജിനല്‍ സോംഗ് – “ബാർബി” – ‘വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍’
മികച്ച അനിമേഷന്‍ ചിത്രം -“ദ ബോയ് ആന്‍റ് ഹീറോയിന്‍”
സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് -“ബാർബി”
പ്രതികരിക്കാൻ ഇവിടെ എഴുതുക: