മലയാളികള്‍ക്കും സുപരിചിതനായ അന്യഭാഷ നടനാണ് മനോജ് ബാജ്പേയി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോള്‍ വെബ് സീരിസുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കില്ലര്‍ സൂപ്പ് എന്ന പേരില്‍ ഒരുക്കുന്ന വെബ് സീരിസിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന് തിരക്കുകളിലാണ് താരമിപ്പോള്‍.
നെറ്റ്ഫ്ളിക്സിലൂടെ റിലീസിനൊരുങ്ങുന്ന സീരിസിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇതിന് മുന്നോടിയായി നല്കിയ അഭിമുഖത്തില്‍ തന്റെ മിശ്ര വിവാഹത്തെ കുറിച്ചും നടന് സംസാരിച്ചു. അന്യമതത്തില്‍ നിന്നൊരു പെണ്‍കുട്ടിയെ ഭാര്യയാക്കാന്‍ ശ്രമിച്ചിട്ടും വീട്ടുകാര്‍ക്ക് യാതൊരുവിധ പ്രശ്നവും ഇല്ലായിരുന്നുവെന്നാണ് നടന് പറയുന്നത്.
മുന്‍ നടി കൂടിയായ ഷബാന റാസയെയാണ് മനോജ് ബാജ്പേയി വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം 18 വര്‍ഷത്തോളമായി. പല അവസരങ്ങളിലും കുടുംബത്തില്‍ നിന്നും കാര്യമായ എതിര്‍പ്പൊന്നും ഇല്ലാതെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. സമൂഹത്തില്‍ പലരും വിമര്‍ശിക്കുന്ന കാര്യമാണ് മിശ്ര വിവാഹമെങ്കിലും തന്റെയും ഷബാനയുടെയും കുടുംബങ്ങള്‍ വളരെ വിശാലമാണെന്ന് താരം പറയുന്നു.
നടന്റെ വാക്കുകളിങ്ങനെയാണ് ‘ഞങ്ങളുടെ വിവാഹത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്റെ മാതാപിതാക്കളും അവളുടെ ാതാപിതാക്കളും വിശാലമനസ്കരായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരാതിരുന്നത്. പിന്നെയുള്ള കാര്യം രണ്ടുപേര്‍ അവരുടെ ജീവിതം ഒരുമിച്ച് ചെലവഴിക്കുമ്പോള്‍ വിവരമുള്ള ആളുകളൊന്നും അവരുടെ ജീവിതത്തിലേക്കും അവരുടെ വഴികളിലേക്കും ഒരിക്കലും കടന്ന് വരില്ല. എന്നാല്‍ തീരെ വിവരമില്ലാത്ത ആളുകളാണ് അങ്ങനെ വരികയുള്ളു. അവരെ ദൈവത്തിന് പോലും സഹായിക്കാന്‍ കഴിയില്ലെന്നാണ്’, മനോജ് പറയുന്നത്.
മനോജിനെ പോലെ ഒരു കാലത്ത് ബോളിവുഡ് സിനിമകളില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഷബാന. 1990 കളില്‍ ഷബാന സിനിമകളില്‍ അഭിനയിച്ചരുന്നു. കരീബ്, ഹോഗി പ്യാര് കി ജീത്, ഫിസ തുടങ്ങിയ സിനിമകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. അന്ന് നേഹ എന്ന പേരിലായിരുന്നു നടി അറിയപ്പെട്ടിരുന്നത്. 1990 കളില്‍ കണ്ടുമുട്ടിയ മനോജും ഷബാനയും പ്രണയത്തിലാവുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2006 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഷബാനയുമായുള്ള തന്റെ വിവാഹം മതത്തേക്കാള്‍ വലിയ മൂല്യമുള്ളതാണെന്ന് മനോജ് മുന്‍പും പറഞ്ഞിരുന്നു. ‘ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആളാണ്, ഒരു ഫ്യൂഡല്‍ കുടുംബത്തില്‍ നിന്നാണെന്ന് പറയാം. അവളുടെ കുടുംബം വളരെയധികം പ്രശസ്തിയും അന്തസ്സും ഉണ്ടായിരുന്നതാണ്. അതിശയകരമെന്ന് പറയട്ടെ, എന്റെ വീട്ടുകാരാരും അവളുടെ വീട്ടുകാരും അതിനെ എതിര്‍ത്തിരുന്നില്ല. ഇതുവരെ അങ്ങനൊരു എതിര്‍പ്പും വന്നിട്ടില്ല.
അവള് അഭിമാനിയായ ഒരു മുസ്ലീമാണ്, ഞാന്‍ അഭിമാനിയായ ഒരു ഹിന്ദുവാണ്, പക്ഷേ അത് പരസ്പരം ഏറ്റുമുട്ടുന്നില്ലെന്നാണ്’ തങ്ങളുടെ വിവാഹത്തോട് കുടുംബം എങ്ങനെ പ്രതികരിച്ചു എന്ന ചോദ്യത്തിന് മറുപടിയായി മനോജ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: