ന്യൂദല്‍ഹി: ഡേറ്റയാല്‍ സമ്പന്നമായ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍. ഫ്യൂച്ചര്‍ കേരള എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ നിരീക്ഷണം. നിരവധി തൊഴിലവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ എഐയുടെ നവീകരണ പ്രക്രിയയില്‍ ഏറ്റവും അനിവാര്യമായി വരുക ജീവനക്കാരുടെ റീസ്കില്ലിങ്ങും അപ്സ്കില്ലിങ്ങുമാകുമെന്നും ഈ രംഗത്ത് വളരെയധികം പ്രതിഭാ ദാരിദ്ര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യ ഈ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ മാധ്യമ മേഖലയും കസ്റ്റമര്‍ സര്‍വീസും ഉല്‍പ്പാദനരംഗവും ഉള്‍പ്പടെ വിവിധ വ്യവസായരംഗങ്ങളില്‍ എഐ സങ്കേതങ്ങള്‍ പിടിമുറുക്കുകയാണ്. അതനുസരിച്ച് വൈദഗ്ധ്യം അപ്ഗ്രേഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് ആകുന്നുണ്ടോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. എഐ മേഖലയില്‍ വലിയ പ്രതിഭാ ദാരിദ്ര്യം ഉണ്ടാകാന്‍ പോകുന്നുവെന്നത് വ്യക്തമാണ്. യുകെയിലോ ജപ്പാനിലോ ഇന്ത്യയിലോ ഉള്ള നമ്മുടെ അക്കാഡമിക് സ്ഥാപനങ്ങള്‍ ഇത് ശരിക്കും മനസ്സിലാക്കുകയും ഈ എഐ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ പ്രതിഭയുള്ള മനുഷ്യവിഭവശേഷി നല്‍കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണെന്ന് ന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എഐ ഉപകരണങ്ങളില്‍ നിന്നുള്ള സാമ്പത്തിക മൂല്യം 26 ട്രില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാം. നിര്‍ഭാഗ്യവശാല്‍, എഐയുടെ പൂര്‍ണ്ണമായ ബിസിനസ്സ് സാധ്യതകളിലേക്ക് എത്തുന്നതില്‍ നിന്നും നമ്മെ പരിമിതപ്പെടുത്തുന്ന ഒരു പ്രധാന ഘടകം, നിര്‍മിത ബുദ്ധിയെ നവീകരിക്കുന്നത് തുടരാനുള്ള ശരിയായ കഴിവുകളുടെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും അഭാവമാണ്-രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിഎഐ വ്യവസായത്തിന് അത്യാധുനിക പ്രതിഭകളും ആര്‍ക്കിടെക്റ്റുകളും വലിയ ഭാഷാ മോഡലുകളുടെ (എല്‍എല്‍എം) ഡിസൈനര്‍മാരും ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായാണ് നിര്‍മിത ബുദ്ധി വിവിധ മേഖലകളില്‍ കാര്യമായ പ്രഭാവം ചെലുത്താന്‍ തുടങ്ങിയത്. എന്താണ് യഥാര്‍ത്ഥത്തില്‍ നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ ബുദ്ധിക്ക് വിരുദ്ധമായി യന്ത്രങ്ങളുടെയോ സോഫ്റ്റ്വെയറിന്റെയോ ബുദ്ധി ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണ്. ബുദ്ധിശക്തിയുള്ള യന്ത്രങ്ങളെ വികസിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടര്‍ സയന്‍സിലെ പഠന മേഖല ആയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിച്ചുവന്നത്. അത്തരം യന്ത്രങ്ങളെ എഐ അധിഷ്ഠിത ഉപകരണങ്ങള്‍ എന്ന് വിളിക്കുന്നു.-ലേഖനത്തില്‍ പറയുന്നു.
വിവിധ വ്യവസായ മേഖലകള്‍, സര്‍ക്കാര്‍, ശാസ്ത്രം തുടങ്ങി നിരവധി രംഗങ്ങളിലുടനീളം എഐ സാങ്കേതികവിദ്യ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. എഐ ഉപയോഗിക്കുന്ന ചില ഉയര്‍ന്ന പ്രൊഫൈല്‍ ആപ്ലിക്കേഷനുകള്‍ ഇവയാണ്: ഗൂഗിള്‍ സര്‍ച്ച് പോലുള്ള നൂതന വെബ് സെര്‍ച്ച് എഞ്ചിനുകള്‍, യൂട്യൂബ്, ആമസോണ്‍, നെറ്റ്ഫ്ളിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് ഉപയോഗപ്പെടുത്തുന്ന റെക്കമന്‍ഡേഷന്‍ സിസ്റ്റംസ്, ഗൂഗിള്‍ അസിസ്റ്റന്റ്, സിരി, അലക്സ പോലുള്ള മനുഷ്യന്റെ സംസാരം മനസ്സിലാക്കല്‍ പ്രാവര്‍ത്തികമാക്കുന്ന സങ്കേതങ്ങള്‍, സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍, ചാറ്റ് ജിപിടി, എഐ ആര്‍ട്ട് പോലുള്ള ജനറേറ്റീവ്, ക്രിയേറ്റീവ് ടൂളുകള്‍, സ്ട്രാറ്റജി ഗെയിമുകളിലെ അമാനുഷിക കളിയും വിശകലനവും പോലുള്ളവ…നിര അങ്ങനെ നീളുന്നു.- ലേഖനം ചൂണ്ടിക്കാട്ടുന്നു.
പുരാതന കാലം മുതല്‍ ഈ പ്രശ്നങ്ങള്‍ മിത്ത്, ഫിക്ഷന്‍, ഫിലോസഫി എന്നിവയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരും ഫ്യൂച്ചറോളജിസ്റ്റുകളും എഐ അതിന്റെ യുക്തിസഹമായ കഴിവുകള്‍ക്ക് മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാമെന്ന് അഭിപ്രായപ്പെടുന്നു. പ്രമുഖ സംരംഭകനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമയുമായ ഇലോണ്‍ മസ്ക്ക് എഐ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന പക്ഷക്കാരനാണ്. -ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: