സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ആദ്യ മത്സരത്തില്‍ രണ്ട് എ ഗ്രേഡ് സ്വന്തമാക്കി എറണാകുളം സെന്റ് തെരാസസ് എച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഹരിചന്ദന. കുച്ചുപ്പുടിയിലും കേരളനടനത്തിലുമാണ് എ ഗ്രേഡ് ലഭിച്ചത്.
കഴിഞ്ഞവര്‍ഷം വരെ സിബിഎസ്സി സ്കൂളിലായിരുന്നു പഠനം. അവിടെ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സാഹചര്യങ്ങള്‍ കുറവായതിനാല്‍, കലോത്സവത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തോടെ ഈ വര്‍ഷം സംസ്ഥാന സ്കൂള്‍ സിലബസിലേക്ക് മാറി. നാളെ ഭരതനാട്യത്തിലും പങ്കെടുക്കുന്നുണ്ട്.
നാല് വയസു മുതല്‍ നൃത്തകല അഭ്യസിക്കുന്നുണ്ട്. സൂരജ് നായരുടെ കീഴിലാണ് കേരളനടനം പഠിക്കുന്നത്. അനിയത്തി സങ്കീര്‍ത്തന ഭരതനാട്യം കുച്ചുപ്പുടി എന്നിവയില്‍ യുപി വിഭാഗം ജില്ലതലത്തില്‍ ഒന്നാസ്ഥാനം നേടിയിട്ടുണ്ട്. 2023ല്‍ മോഹിനിയാട്ടത്തില്‍ ഓള് ഇന്ത്യ ഡാന്‍സേര്‍സ് അസോസിയേഷന് നാട്ട്വാര് ഗോപികൃഷ്ണ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ മധു-ഷിജിന ദമ്പതികളുടെ മകളാണ്. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: