വലതുകാല്‍ നിലത്ത് കുത്തുമ്പോള്‍ അസഹനീയ വേദനയാണ്. പക്ഷെ അലമേലു മങ്കയായി ഹയര്‍ സെക്കന്‍ഡറി കുച്ചുപ്പുടിയില്‍ ലയിച്ചാടുമ്പോള് വേദന പമ്പകടന്നു. ഒരുവര്‍ഷം മുമ്പാണ് പരിശീലനത്തിടെ നേഹ നായര്‍ക്ക് പരിക്കേല്‍ക്കുന്നത്. വീടിന് സമീപത്ത്ക്ഷേത്രത്തിലേക്കുള്ള നൃത്ത പരിശീലനത്തിനിടെയായിരുന്നു അപകടം.
വലതു കാലിന്റെ രണ്ട് ലിഗമെന്റുകള്‍ക്ക് പൊട്ടലുണ്ടായി. സോഫ്ട് ടിഷ്യുവിനും പരിക്കേറ്റു. മൂന്നു വയസു മുതല്‍ നൃത്തം അഭ്യസിക്കുന്ന നേഹയ്ക്ക് അതിനോടുള്ള അഭിനിവേശത്തില്‍ പഠനം തുടര്‍ന്നു. അതോടെ ലിഗമെന്റിനേറ്റ ക്ഷതം ഭേദമാകാതെയായി. ഒരു വര്‍ഷമായി ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കാലില്‍ ബാന്റേജ് ടേപ്പ് ചുറ്റിയാണ് മത്സരിച്ചത്.
നൃത്തം ചെയ്യുമ്പോള്‍ വേദന അറിയില്ലെന്നാണ് നേഹയുടെ പുഞ്ചിരിയോടെയുള്ള മറുപടി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ പ്ലസ്വണ്‍കാരിയായ നേഹ നായര്‍ക്ക് നര്‍ത്തകി ആകണമെന്നാണ് ആഗ്രഹം. സംഘനൃത്തത്തിനും നേഹയുടെ ഗ്രൂപ്പിന് എ ഗ്രേഡ് ഉണ്ട്. അടുത്ത ദിവസത്തെ നാടോടി നൃത്തത്തിലും മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: