ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ യുദ്ധവിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ പറന്നിറങ്ങി. വ്യോമസേന തന്നെയാണ് അതീവദുഷ്‌കരമായ ലാന്‍ഡിങ് വിജയകരമായി നടത്തിയ വിവരം എക്‌സിലൂടെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സേന പങ്കുവെച്ചിട്ടുണ്ട്.
ഗരുഡ് കമാൻഡോ ഫോഴ്സിന്റെ ട്രെയിനിങ്ങിന്റെ കൂടി ഭാഗമായിട്ടായിരുന്നു എയർസ്ട്രിപ്പിലെ രാതി ലാൻഡിങ്. ‘ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ വിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിങ് നടത്തിയിരിക്കുന്നു.’ – വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമസേന എക്‌സില്‍ കുറിച്ചു. ലാന്‍ഡിങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം നവംബറിൽ സി-130ജെ-30 വിമാനം വ്യോമസേന ഉത്തരാഖണ്ഡിലെ എയർസ്ട്രിപ്പിൽ ഇറക്കിയിരുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള വലിയ ഉപകരണങ്ങളുമായാണ് അന്ന് വിമാനം പറന്നിറങ്ങിയത്. സുഡാനിലെ രക്ഷാദൗത്യത്തിനും ഈ വിമാനം ഉപയോഗിച്ചിരുന്നു.
In a first, an IAF C-130 J aircraft recently carried out a night landing at the Kargil airstrip. Employing terrain masking enroute, the exercise also dovetailed a training mission of the Garuds.#SakshamSashaktAtmanirbhar pic.twitter.com/MNwLzaQDz7
— Indian Air Force (@IAF_MCC) January 7, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: