ഒട്ടാവ : കരീബിയന്‍ സന്ദര്‍ശനത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ വിമാനത്തിന് വീണ്ടും യന്ത്രത്തകരാര്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. തുടര്‍ന്ന് കനേഡിയന്‍ പ്രതിരോധ വകുപ്പ് അദ്ദേഹത്തിന്റെ യാത്രയ്ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി.
സി144 എന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. പ്രധാനമന്ത്രിയുടെ യാത്ര തുടരുന്നതിനായി വേണ്ട സഹായങ്ങള്‍ ചെയ്തതായി കനേഡിയന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴും വിമാനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. ജമൈക്കയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയപ്പോഴും സമാനമായ സംഭവം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: