ന്യൂദൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് വടക്കു കിഴക്കൻ ഭൂട്ടാനിലേക്ക് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത്. ഒരുമാസത്തിൽ താഴെമാത്രം പഴക്കമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങൾ. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ.
ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗ ടൗൺഷിപ്പ് നിർമ്മാണം. ഇരുനൂറിലേറെ കെട്ടിടങ്ങളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്നാണ് എൻ.ഡി.ടി.വി വ്യക്തമാക്കുന്നത്. നിലവിൽ നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ അന്തിമമായി ഇതിന്റെ കണക്കുകൾ പറയാൻ സാധിക്കില്ലെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന പർവതപ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റമുണ്ടെന്നാണ് സൂചന. എന്നിട്ടും ഇതു തടയാൻ സർക്കാരിനു സാധിക്കുന്നില്ല. എട്ടു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള രാജ്യമായ ഭൂട്ടാന്, ലോകത്തിലെ വൻശക്തികളിലൊന്നായ ചൈനയുടെ അനധികൃത കടന്നുകയറ്റം തടയുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയും ഇക്കാര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.
നേരത്തെ തന്നെ ഭൂട്ടാൻ അതിര്‍ത്തിയില്‍ ചൈനയുടെ അനധികൃത നിർമ്മാണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജക്കാർത്ത വാലിയിൽ അടക്കം അനധികൃത നിർമ്മാണങ്ങൾ ചൈന നടത്തുന്നുണ്ട് എന്ന വിവരം ഉപഗ്രഹചിത്രങ്ങളിൽ കൂടി പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: