തിരുവനന്തപുരം: ജി20 ഉള്‍പ്പെടെയുള്ള വേദികളില്‍ ഭാരതത്തിന്റെ ഇടപെടലുകള്‍ ശക്തവും സുസ്ഥിരവുമായ ഒരു ലോകക്രമത്തിനു കാരണമായിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യ ഇടപെടലുകളുടെ കാര്യക്ഷമതയെ കുറിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്റെ ചോദ്യത്തിനു മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം.
ടിപി. ശ്രീനിവാസന്റെ കീഴില്‍ ട്രെയിനിയായി ആണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അതുകൊണ്ടുതന്നെ അദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ ബഹുമാനവും കൊടുക്കുന്നു. എന്നാലും സത്യപറയാതിരിക്കാന്‍ സാധികില്ലല്ലൊ എന്ന് പറഞ്ഞാണ് അദേഹം മറുപടി പറയാന്‍ ആരംഭിച്ചത്.
നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്കുന്നതില് ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക് എന്ന വിഷയത്തില്‍ മൂന്നാമത് പി പരമേശ്വരന് അനുസ്മരണ പ്രഭാഷണം തിരുവനന്തപുരത്ത് നടത്തിയതിനു പിന്നാലെയാണ് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചത്.
ഭാരതത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ പോലും വിവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ അത് എത്രത്തോളം ഫലപ്രദമാണ്. ജി20 വലിയ മാറ്റം സാധിച്ചതായി കാണാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കാര്യക്ഷമാണ്. നമ്മള് കൂടുതല്‍ സമാധാനം പരിപാലിക്കുന്നതിലല്ലേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു മുതിര്‍ന്ന നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്റെ ചോദ്യം.
ടിപി. ശ്രീനിവാസന്റെ കീഴില്‍ ട്രെയിനിയായി ആണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അതുകൊണ്ടുതന്നെ അദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ ബഹുമാനവും കൊടുക്കുന്നു. എന്നാലും സത്യപറയാതിരിക്കാന്‍ സാധികില്ലല്ലൊ. ശരിക്കും ജി20 വലിയ മാറ്റങ്ങളാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. അതു മനസിലാക്കിയതു കൊണ്ടുതന്നെ യുഎന്‍ സെക്രട്ടറി എന്നോട് നേരിട്ട് നന്ദിയറിക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ജി20 കാലത്തെ ഉക്രെയിന് യുദ്ധം കാരണം മറ്റുവിഷയങ്ങളെല്ലാം തള്ളിപോകുന്ന ഒരു സാഹചര്യമാണുണ്ടായത്. ആഫ്രിക്ക, ഏഷ്യാ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കടം, സാമ്പത്തിക പ്രശ്നങ്ങള്‍, ട്രേഡിങ്ങിലെ ബുദ്ധിമുട്ടുകള്‍, പണപെരുപ്പം, ഇന്ധന വില വര്‍ധന എന്നിവയും നല്ല രീതിയില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. കാരണം നമ്മളെ പോലെ അല്ലായിരുന്നു മറ്റുള്ളവര്‍, പലരും കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. അതുകൊണ്ടു തന്നെ ജി20യുടെ പ്രാക്ടിക്കലായുള്ള കുറച്ചു ഫലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ അതില്‍ ഒന്നായി നമ്മള് സ്വീകരിച്ചത് ലോക ബാങ്ക് പണം കൊടുക്കുന്ന പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ്.
രണ്ട് ലോകത്തിന്റെ സുസ്ഥിര വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുതാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായിരുന്നു. കാരണം ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ കുറച്ചുകാലങ്ങളായി അതിനെ കുറിച്ചുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും വളരെ താഴേക്കു പോയിരുന്നു. മൂന്നാമതായി കോപ് 20യില്‍ നടന്ന ഹരിത വികസന പരിപാടികള്‍ക്കുള്ള സാഹചര്യം ഭാരതം ജി20 കാലത്തു സൃഷ്ടിച്ചുവെന്നാണ്. ഇതിനു പുറമെ ഉക്രെയിന് വിഷയത്തിലും ഭാരതത്തില്‍ വച്ചു നടന്ന ജി20 ഉച്ചകോടി വ്യക്തമായുള്ള അഭിപ്രായങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായിയെന്നും അദേഹം പറഞ്ഞു.
എങ്ങനെയാണ് ലോകത്ത് സമാധാനവും സന്തുലിതാവസ്ഥയും കൊണ്ടുവരുന്നത്, അത് ഒരു ഭാഗത്തെങ്ങിലുമുള്ള ആളുകള്‍ ചെറിയ അഡജ്റ്റുമെന്റുകളും കോംപ്രമൈസുകള്‍ക്കും തയ്യാറകുമ്പോഴാണ്. അതുകൊണ്ട് ജി20 അതിനും മികച്ച വേദിയായി. എന്നാല്‍ മിഡിഈസ്റ്റന്‍ മേഖലകളിലുള്ളപ്പെടെ നടക്കുന്ന പ്രശ്നങ്ങളും നമ്മള് ശ്രദ്ധാപൂര്‍വം നീക്ഷിക്കേണ്ടതും അതിനായിയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്.
മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ഭാരതം മുന്നിലാണെന്ന് കഴിഞ്ഞ പത്തുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഇത് മനസ്സിലാക്കാന്‍ സാധിക്കും. വിവിധ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഇടപെടുന്ന കാര്യത്തിലും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യ പൗരരെ സുരക്ഷിതരാക്കുന്നതിലും ഈ സജ്ജമായ പ്രവര്‍ത്തനം വ്യക്തമാണ്. കോവിഡ് കാലത്തെ പ്രവര്‍ത്തനമാണ് മറ്റൊരു മികച്ച ഉദാഹരണം. മറ്റു രാജ്യങ്ങള്‍ സഹായം എത്തിക്കുന്നതിനൊപ്പം നരേന്ദ്രമോദിയുടെ പ്രത്യേക ഇടപെല്‍ കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നമ്മുടെ പൗരന്മാര്ക്കാണ് ആ രാജ്യങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കിയതെന്നും കാണാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: