മാലി (മാലിദ്വീപ്): മാലിദ്വീപ് പ്രസിഡന്റിന്റെ വെബ്സൈറ്റ് ശനിയാഴ്ച രാത്രി മുതല്‍ ലഭ്യമല്ല. മാലിദ്വീപിലെ പ്രസിഡന്റ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളാണ് പ്രവര്‍ത്തനരഹിതമായത്. ഇത് ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ രാജ്യത്തെ മുന്‍നിര സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഇതിനു പിറമെ മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ വെബ്സൈറ്റും ഇപ്പോള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: