കണ്ണൂർ: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഇരുവരെയും റിമാൻഡ് ചെയ്തു. കൂവപ്പാടിയിലെ ജംഷീർ മൻസിലിൽ ടിവി റംഷാദ്, മൂര്യാട് താഴെപുരയിൽ സലാം എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശിനി ബുഷറിയിൽ നിന്നും ക്വട്ടേഷൻ സംഘം ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ മകൻ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകുകയും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ബുഷറയിൽ നിന്നും സ്വർണം കൈക്കലാക്കിയെന്നാണ് വിവരം. പിന്നാലെ ഇരുവരെയും നീറോളിച്ചാലിലെ ലോഡ്ജിൽ എത്തിച്ച് ബലമായി താമസിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: