ബെംഗളൂരു: ആദിത്യ എല്‍ 1 ദൗത്യം വിജയകരമായിരിക്കുമെന്നത് ഉറപ്പായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്. ആദിത്യയെ ലഗ്രാഞ്ച് പോയിന്റ് ഒന്നിന്റെ ഹാലോ ഓര്ബിറ്റിലെത്തിക്കുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ നിര്‍ണായകമായിരുന്നു. പക്ഷേ, അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം സംതൃപ്തി നല്കുന്ന ഒന്നാണ് ഈ വിജയം. കാരണം ദൈര്‍ഘ്യമേറിയ ഒരു യാത്രയുടെ അവസാനമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലെത്തുന്നത് എപ്പോഴും ആകാംഷ നിറഞ്ഞ നിമിഷമാണ്. പക്ഷേ ഉറപ്പായിരുന്നു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. വളരെയധികം സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു തവണ സൂര്യനെ ചുറ്റാന്‍ 177.86 ദിവസം
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ എത്തിയിട്ടുള്ള ഭ്രമണപഥം. മൊത്തം 1475 കിലോ ഭാരം. പേലോഡുകളുടെ ഭാരം 244 കിലോ. 177.86 ദിവസമാണ് പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ വേണ്ട സമയം. വിക്ഷേപണ ചെലവ് അടക്കം മൊത്തം 378.53 കോടിയാണ് ചെലവ്.
ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യന്. അതിനാല്‍ ആദിത്യനെപ്പറ്റി പഠിക്കുക അത്ര സങ്കീര്‍ണമായ കാര്യമല്ല. സൂര്യനെപ്പറ്റി പഠിച്ചാല്‍ മറ്റു നക്ഷത്രങ്ങളെപ്പറ്റിയും ക്ഷീരപഥത്തെപ്പറ്റിയും നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതര നക്ഷത്ര സമൂഹങ്ങളെപ്പറ്റിയും കൂടുതല്‍ അറിവ് ലഭിക്കും. സൂര്യന് താപ, കാന്തിക സ്വഭാവങ്ങളുണ്ട്. ലഗ്രാഞ്ചിലെ ഭ്രമണപഥത്തില്‍ എത്തുന്ന വസ്തുക്കള്‍ ഒരു സഹായവും ഇല്ലാതെ, (ഉപഗ്രഹമെങ്കില്‍ പ്രൊപ്പല്‍ഷന്‍ ഇല്ലാതെ) ഭ്രമണം ചെയ്തുകൊണ്ടിരിക്കും. അതായത് ആദിത്യപഥത്തില് എത്തിയാന്‍ പിന്നെ സ്വയം കറങ്ങിക്കൊണ്ടിരിക്കും.
സൂര്യനെപ്പറ്റി പഠിക്കാന്‍ 7 ഗവേഷണ ഉപകരണങ്ങളാണ് (പേലോഡുകള്‍) ആദിത്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് (VELC), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ്ങ് ടെലസ്കോപ്പ് (SUIT), സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്ട്രോമീറ്റര്‍ (ടീഘഋത), ഹൈ എനര്‍ജി എല്‍ 1 ഓര്‍ബിറ്റിങ്ങ് എക്സ്റേ സ്പെക്ട്രോമീറ്റര്‍ (HEL1OS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്റ് (ASPE), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), ഹൈ റസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോ മീറ്റര്‍ എന്നിവയാണിവ. സൂര്യന്റെ സ്വഭാവം, ഭൂമിയടക്കമുള്ള ഗ്രഹങ്ങളോടും മറ്റുമുള്ള പെരുമാറ്റം തുടങ്ങിയവയും പേലോഡുകള്‍ കണ്ടെത്തും.
7 പേലോഡുകളില്‍ നാലെണ്ണവും സൂര്യപ്രകാശത്തെപ്പറ്റി പഠിക്കും. എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് ആണ് പേലോഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിലെ ക്രസ്റ്റ് (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന്‍ ഇന്‍ സയന്‍സ് ടെക്നോളജി) ആണ് ഈ ഉപകരണം സംയോജിപ്പിച്ച് പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: