ടെസ്റ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് ഫിസിക്സിലും കമ്പ്യൂട്ടര്‍ സയന്‍സിലും പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനത്തിന് അര്‍ഹത
ഇന്ത്യയിലെ 33 പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ ഫിസിക്സ്, തിയറിട്ടിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്/അനുബന്ധ വിഷയങ്ങളില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ് (ജെസ്റ്റ് 2024) മാര്‍ച്ച് 3 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ ദേശീയതലത്തില്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷാ ഫീസ് 800 രൂപ. വനിതകള്‍, എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 400 രൂപ മതി. വിശദവിവരങ്ങള്‍ www.jest.org.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജെസ്റ്റ് സ്കോറിന് ഒരുവര്‍ഷത്തെ പ്രാബല്യമുണ്ട്.
യോഗ്യത: പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്കാഡമിക് മികവോടെ എംഎസ്സി/എംഇ/എംടെക്/ബിഇ/ബിടെക്/എംസിഎ ബിരുദമുള്ളവര്‍ക്കും ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ (ഫിസിക്സ്/മാത്തമാറ്റിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് ഉള്‍പ്പെടെ) ബിഎസ്സി/ബിഇ/ബിടെക്/എംഎസ്സി)/എംസിഎ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും വെബ്സൈറ്റിലുണ്ട്.
ഗവേഷണ സ്ഥാപനങ്ങള്‍: ആര്യഭട്ട നൈനിതാല്‍, ബോസ് ഇന്‍സ്റ്റിറ്റിയൂട്ട് കൊല്‍ക്കത്ത, ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മുംബൈ, ഹരീഷ്ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അലഹബാദ്, ഐസിടിഎസ് ബാംഗ്ലൂര്‍, ഐജിസിഎആര്‍ കല്‍പ്പാക്കം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, ഐസറുകള്‍-ഭോപാല്‍/ബെര്‍ഹാംപൂര്‍/കൊല്‍ക്കത്ത/മൊഹാലി/പൂനെ/തിരുപ്പതി/തിരുവനന്തപുരം, ഐഐഎസ്ടി തിരുവനന്തപുരം, ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ചെന്നൈ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വര്‍, നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ മനേസര്‍, നൈസര്‍ ഭുവനേശ്വര്‍, രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂര്‍, ടിഫെര് മുംബൈ, സാഹാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ് കൊല്‍ക്കത്ത മുതലായ സ്ഥാപനങ്ങളിലാണ് ഗവേഷണ പഠനാവസരം. ഗവേഷണ മേഖല/വിഷയങ്ങള്‍ അതത് സ്ഥാപനങ്ങളോടൊപ്പം വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: