കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രയ്‌ക്കിടെ ചായ വീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പൊലീസിനോടും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. ജനുവരി മൂന്നിനായിരുന്നു സംഭവം. തലശ്ശേരി സ്വദേശിയായ കുട്ടിയ്‌ക്കാണ് കാലിലും കയ്യിലും പൊള്ളലേറ്റത്.
ട്രെയിനിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് സഹയാത്രികന്റെ കയ്യിൽ നിന്ന് ചായവീണ് കുട്ടിയുടെ കാലിലും കയ്യിലും പൊള്ളലേറ്റത്. ഈ വിവരം ടിടിആറിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാനാണ് പറഞ്ഞത്. തുടർന്ന് അമ്മയും മകനും ഉള്ളാളത്തിറങ്ങി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറയുകയായിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. ബാലാവകാശകമ്മീഷൻ കേസെടുത്തെങ്കിലും സഹയാത്രികൻ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പൊലീസിനോടും അടിയന്തര റിപ്പോർട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: