തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണഘടനയുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും നിറവേറ്റുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബജറ്റിന് മുന്നോടിയായുള്ള നയ പ്രഖ്യാപനം വായിച്ച് തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ചട്ട വിരുദ്ധ നിയമനം നടത്തിയതില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടര്‍ന്ന് പോലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
നവകേരള ബസ്സിന് മുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുന്നവരെ രക്ഷാപ്രവര്‍ത്തനം എന്ന പേര് നല്കി ഡിവൈഎഫ്ഐ അവരെയൊക്കി പിടിച്ചുമാറ്റി മര്‍ദ്ദിച്ചു. ഇവര്‍ തന്നെ ഗവര്‍ണറെ കരിങ്കൊടി കാണിച്ചപ്പോളത് പ്രതിഷേധവുമായി. അതേസമയം ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാന് ഇടുക്കിയില്‍ എത്തുന്ന ഒമ്പതിന് എല്‍ഡിഎഫ് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഒപ്പം ഗവര്‍ണറെ നാറിയെന്ന് വിളിച്ചും സിപിഎം നേതാവ് എംഎം മണി അധിക്ഷേപിച്ചു. എ്ന്നാല്‍ പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ തീരുമാനമെടുക്കാത്തതെന്നാണ് രാജഭവന് മറുപടി നല്‍കിയത്. ഇടുക്കിയിലെ പരിപാടിയിലും ഗവര്‍ണര്‍ മാറ്റം വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: