തിരുവനന്തപുരം: വിദേശകാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ എസ് ജയശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രചോദനകരമാണെന്ന് ഫാത്തിമ അന്‍ഷി. ഭാവിയില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസില്‍ ചേരാനാണ് ആഗ്രഹമെന്നും കാഴ്ചപരിമിതിയുള്ള ഫാത്തിമ പറഞ്ഞു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ദേശീയ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്കാരം നേടിയ ഫാത്തിമ അന്‍ഷിയെ വികസിത് ഭാരത് പരിപാടിയില്‍ കേന്ദ്ര മന്ത്രി ആദരിച്ചു.
ബഹുമുഖ പ്രതിഭയായ ഫാത്തിമ അന്‍ഷി ഇതിനകം നിരവധി വേദികളിലും മത്സരങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിച്ച് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജന്മന 100 ശതമാനം കാഴ്ചപരിമിതിയുള്ള അന്‍ഷി മൂന്ന് വയസ്സുമുതല്‍ സംഗീതത്തിലും ഉപകരണ സംഗീതത്തിലും താല്പര്യം കാണിച്ച് തുടങ്ങി. പത്താം ക്ലാസ് പരീക്ഷ ആരുടെയും സഹായമില്ലാതെ എഴുതി മികച്ച വിജയമാണ് കൈവരിച്ചത്.
രണ്ടാം ക്ലാസ് മുതല്‍ കലോത്സവങ്ങളില്‍ വിജയിച്ചുവരുന്ന അന്‍ഷി (2015-2022) തുടര്‍ച്ചയായ ആറുവര്‍ഷം സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും വിജയിച്ചുവരുന്നു. 2018, 2019 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ മികച്ച വിജയം കൈവരിച്ചു.
സിനിമകളില്‍ പിന്നണി പാടാന്‍ അവസരമുണ്ടായി. 12ഓളം വിദേശ ഭാഷകള്‍ പഠിച്ചു. നിരവധി പാട്ടുകള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തില്‍ സ്വയം എഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തുടര്‍ന്ന് പ്ലസ് വണ്‍ പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തില്‍ സ്വയം എഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി ഹയര്‍ സെക്കന്‍ഡറിയില്‍ ആദ്യ വിദ്യാര്‍ഥിയായി.
മേലാറ്റൂര്‍ എടപ്പറ്റ അബ്ദുല്‍ ബാരി-ഷംല ദമ്പതികളുടെ മകളാണ് .
കഴിഞ്ഞ 10 വര്‍ഷത്തില്‍ സാധാരണ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്നതിനാണ് കേന്ദ്ര ഗവണ്മെന്റ് ഊന്നല്‍ നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് ആരും തന്നെ ഭക്ഷണത്തിന് കഷ്ട പെടരുതെന്ന ആശയത്തില്‍ നിന്നാണ് പി എം ഗരിബ് കല്യാണ്‍ അന്ന യോജനയ്ക്കു രൂപം നല്‍കിയത് മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന് അധ്യക്ഷം വഹിച്ചു. വികസിത് ഭാരത് യാത്ര സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ അത് ഏറ്റവും അര്ഹതപെട്ടവരില് എത്തുന്നത് ഉറപ്പാക്കുക കൂടിയാണ് യാത്രയെന്നും മുരളീധരന് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: