ഇടുക്കി : പിണറായിയുടെ മാസപ്പടിയില്‍ നിന്നല്ല പെന്ഷന് ചോദിക്കുന്നത്. ജനങ്ങളുടെ നികുതിയില്‍ നിന്ന് കിട്ടുന്ന കാശ് മതിയെന്ന് മറിയക്കുട്ടി. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
രാവിലെ കോണ്‍ഗ്രസ് രാത്രി ബിജെപി എന്ന സിപിഎം വിമര്‍ശനം തള്ളിയ മറിയക്കുട്ടി പിണറായിയുടെതല്ലാത്ത ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചു. തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമ്മോറാണ്ടം നല്‍കാനാണ് പോയത്.
‘ഞാന്‍ തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണ്. പാവങ്ങള്‍ക്ക് അരികിട്ടുന്നില്ല, പെന്ഷന് കിട്ടുന്നില്ല. കുഞ്ഞുപിള്ളേരെ കൊല്ലപ്പെടുകയാണ്. ഇത് സംബന്ധിച്ച മെമ്മോറാണ്ടം പ്രധാനമന്ത്രിക്ക് നല്‍കാനാണ് പോയത്. മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.
പിണറായിയുടെ മാസപ്പടിയില്‍ നിന്ന് പെന്ഷന് തരാനല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയില്‍ നിന്ന് കിട്ടുന്ന കാശുമതി. ജനങ്ങളുടെ അവകാശം മാത്രമാണ് ചോദിച്ചത്. തന്നെക്കൊണ്ട് ഇത്രയും കൊള്ളരുതായ്മ ചെയ്യിച്ചത് സിപിഎം ഗുണ്ടകളാണ്. ഗുണ്ടകള്‍ പോലീസുകാരുടെ യൂണിഫോം വരെ തയ്ച് വച്ചിരിക്കുകയാണ്. ഈ കുപ്പായമൊക്കെ പിണറായി ഇറങ്ങിപ്പോകുമ്പോള്‍ ആര്‍ക്ക് കൊടുക്കും. അനേകം ആളുകള്‍ ഇവിടെ ഭരിച്ചിട്ടുണ്ട്. ഇതുപോലെയൊരാള്‍ കേരളം ഭരിച്ചിട്ടില്ല. പിണറായിയെക്കാള്‍ എത്രസത്യമായിട്ടാണ് താന്‍ ജീവിക്കുന്നത്. പാവങ്ങളെ നന്നാക്കാന്‍ കയറിയ പിണറായിയും ഗുണ്ടകളും ദൈവത്തോയോര്‍ത്ത് തങ്ങളെ ഉപദ്രവിക്കരുതെന്നും മറിയക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: