Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമന്‍ തന്നെ രാഷ്‌ട്രം; മഹന്ത് അവൈദ്യനാഥിന്റെ തപസ് സഫലമാകുന്നു, അയോദ്ധ്യാനാഥന് അഞ്ഞൂറ് വര്‍ഷത്തെ അധിനിവേശത്തില്‍ നിന്ന് മോചനം

നവഭഗീരഥൻ

Janmabhumi Online by Janmabhumi Online
Jan 6, 2024, 01:14 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നിലമൊരുക്കുകയായിരുന്നു മഹന്ത് അവൈദ്യനാഥ്. രാമജന്മഭൂമിയില്‍ നിന്ന് 137 കിലോമീറ്റര്‍ അകലെ ഗോരഖ്പൂരില്‍ 1935ല്‍ മഹന്ത് ദിഗ്വിജയനാഥിന്റെ കാര്‍മ്മികത്വത്തില്‍ ഗോരക്ഷാപീഠത്തില്‍ നിന്നാണ് അയോദ്ധ്യാ പ്രസ്ഥാനം ജനകീയമുന്നേറ്റമായി ജ്വലിച്ചുയര്‍ന്നത്. 1969ല്‍ ദിഗ്വിജയനാഥിന്റെ സമാധിക്ക് ശേഷം മഠാധിപതി ആയ മഹന്ത് അവൈദ്യനാഥിന്റെ തീവ്രദീര്‍ഘ തപസ് ആ മുന്നേറ്റത്തില്‍ നിര്‍ണായകമായി.

ലക്ഷ്യം അദ്ദേഹത്തിന് സുനിശ്ചിതമായിരുന്നു. രാമജന്മഭൂമിയില്‍ രാമക്ഷേത്രം.. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ… തലമുറകള്‍ പോറ്റിയ സ്വപ്‌നത്തിനാണ് അവൈദ്യനാഥ് ധീരമായ നേതൃത്വം നല്കിയത്. പ്രസംഗിക്കുക മാത്രമല്ല ധര്‍മ്മത്തിനായി യുദ്ധവും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംന്യാസിക്ക് രാഷ്‌ട്രീയമാകാമോ എന്ന് നെറ്റിചുളിച്ചവരുടെ മുന്നില്‍ അദ്ദേഹം തെരഞ്ഞെടുപ്പിനിറങ്ങി. ജയിച്ചു. എംപിയും എംഎല്‍എയുമായി. എവിടെയും ധര്‍മ്മസമരത്തെക്കുറിച്ച് മാത്രം പ്രസംഗിച്ചു. അയോദ്ധ്യയുടെ മോചനത്തിനായി ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ചു.

സ്വതന്ത്രഭാരതത്തിന്റെ ദിശ മാറ്റിയ ദേശീയമുന്നേറ്റത്തിന് ഊടും പാവും പകര്‍ന്നത് ഗോരഖ്പൂരിലെ ഗോരക്ഷപീഠാധീശന്മാരാണെന്നത് അത്ഭുതകരമായ ഒരു ചരിത്രപാഠമാണ്. ഒരേ സമയം ജാതിക്ക് അതീതമായ സാമാജികഏകീകരണവും ദേശീയസംഘടനാപ്രവര്‍ത്തനവും മുന്നോട്ടുനയിച്ച ആചാര്യന്മാര്‍. ഒരിക്കലും അണയാതെ രാമജന്മഭൂമി എന്ന തീക്കനല്‍ കാത്തുസൂക്ഷിച്ചവര്‍. ഭിന്നിപ്പിക്കല്‍ ഭരണതന്ത്രമാക്കിയ ബ്രിട്ടീഷുകാരന്റെ അധിനിവേശകാലത്ത് മഹന്ത് ദിഗ്വിജയനാഥായിരുന്നു സമരനായകന്‍. ആചാര്യന്റെ സമാധിക്ക് ശേഷം അത് മഹന്ത് അവൈദ്യനാഥ് ഏറ്റെടുത്തു. ഇതാ ഒടുവില്‍ പ്രാണപ്രതിഷ്ഠയുടെ ചരിത്രമുഹൂര്‍ത്തത്തിലേക്ക് നാടിനെ നയിക്കാനുള്ള നിയോഗം മൂന്നാം തലമുറക്കാരനായ യോഗി ആദിത്യനാഥിനും.

പോരാട്ടത്തിന്റെ പാതയിലേക്ക് വിവിധ ഹിന്ദുസമ്പ്രദായങ്ങളിലെ ആചാര്യന്മാരെ അവൈദ്യനാഥ് ഒരുമിച്ച് അണിനിരത്തി. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം അവര്‍ രാമനെ ആദര്‍ശമായി സ്വീകരിച്ചു. അവൈദ്യനാഥിനെ ആദരവോടെ സ്വീകരിച്ചു. സമൂഹത്തിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ അദ്ദേഹം പൊരുതി. എല്ലാ മതങ്ങളിലുംപെട്ടവര്‍ ഗോരക്ഷാപീഠത്തെ ബഹുമാനിച്ചു. 1984 ജൂലൈ 21ന് രാമജന്മഭൂമി മുക്തിയജ്ഞസമിതി രൂപീകരിച്ചപ്പോള്‍ അവൈദ്യനാഥ് അതിന്റെ അദ്ധ്യക്ഷനായി. അതേവര്‍ഷം സപ്തംബറില്‍ ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് അയോദ്ധ്യയിലേക്ക് അവൈദ്യനാഥ് നടത്തിയ യാത്ര രാമജന്മഭൂമി പ്രസ്ഥാനത്തെ സാധാരണക്കാരിലേക്ക് എത്തിച്ചു. 1989 സപ്തംബര്‍ 22ന് ദല്‍ഹിയില്‍ നടന്ന മഹാറാലിയില്‍ ശിലാന്യാസം ആഹ്വാനം ചെയ്തത് അദ്ദേഹമാണ്. ഹരിദ്വാറില്‍ സംന്യാസിമാരുടെ യോഗം വിളിച്ചുചേര്‍ത്ത അവൈദ്യനാഥ് ഇനി വിശ്രമിക്കാന്‍ നേരമില്ലെന്ന് ഉദ്‌ബോധിപ്പിച്ചു. വിജയത്തിലേക്കുള്ള കുതിപ്പിന് രാജ്യമൊരുങ്ങി. കര്‍സേവകള്‍ കോളിളക്കങ്ങള്‍ തീര്‍ത്തു. അപമാനഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞു. ബാലകരാമനെ പ്രതിഷ്ഠിച്ചു. പിന്നെ കാത്തിരിപ്പായിരുന്നു. ഭവ്യമായ രാമക്ഷേത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്… നിയമപോരാട്ടം… തൊണ്ണൂറ്റഞ്ചാം വയസില്‍ സമാധിയാകും വരെ ആ തപസ് അദ്ദേഹം തുടര്‍ന്നു.

ലോകമെങ്ങും രാമക്ഷേത്രവും ഹിന്ദുത്വവും ചര്‍ച്ചയായപ്പോഴെല്ലാം ഗോരഖ്പൂരിലെ മഹന്തിന്റെ പേരും ഒപ്പം ഉയര്‍ന്നുകേട്ടു. അവൈദ്യനാഥ് അയോദ്ധ്യാനാഥാണെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങളില്‍ തലക്കെട്ട് നിരന്നു. സാക്ഷാല്‍ അയോദ്ധ്യാനാഥന് അഞ്ഞൂറ് വര്‍ഷത്തെ അധിനിവേശത്തില്‍ നിന്ന് മോചനം. പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പ്… രാമന്‍ തന്നെ രാഷ്‌ട്രം എന്ന് ലോകത്തോട് പ്രഖ്യാപിച്ച മഹന്ത് അവൈദ്യനാഥിന്റെ തപസ് സഫലമാകുന്നു….

Tags: Sriram templeMahant AvaidyanathAyodhya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies