തൊടുപുഴ/ കാസര്‍കോട്: കേരളത്തിനു പുതുവത്സര സമ്മാനമായി മോദി സര്‍ക്കാരിന്റെ 1464 കോടിയുടെ വികസന പദ്ധതികള്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യത്തിനു സമര്‍പ്പിച്ചു. കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്തെയും ഇടുക്കി മൂന്നാറിലെ കെഡിഎച്ച്പി ഗ്രൗണ്ടിലെയും പരിപാടികളില്‍ മന്ത്രി ഓണ്‍ലൈനായി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു.
84.46 കോടി ചെലവില്‍ 0.78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നീലേശ്വരം-പള്ളിക്കര റെയില്‍വെ മേല്‍പ്പാലമാണ് പ്രധാനപ്പെട്ടത്. മേല്‍പ്പാലം തുറന്നതോടെ ദേശീയപാത 66ല്‍ കന്യാകുമാരിക്കും മുംബൈയ്ക്കുമിടയിലെ അവസാന റെയില്‍വെ ഗേറ്റ് ഓര്‍മയായി. ഇടുക്കി ചെറുതോണി പാലത്തിന്റെയും മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനവും നടന്നു.
40 മീറ്റര്‍ ഉയരത്തില്‍ മൂന്ന് സ്പാനുകളിലായി നിര്‍മിച്ച ചെറുതോണി പാലത്തിന് 120 മീറ്റര്‍ നീളം. ഇരുവശവും നടപ്പാതയുള്‍പ്പെടെ 18 മീറ്റര്‍ വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഭാഗവുമുള്ള പാലത്തിന്റെ ചെലവ് 23.83 കോടിയാണ്. ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ മുതല്‍ ബോഡിമെട്ടുവരെ 41.783 കിലോമീറ്ററിന് 380.76 കോടിയാണ് ചെലവായത്. വണ്ടിപ്പെരിയാര്‍ പാലത്തിന്റെ ഉദ്ഘാടനവും നടന്നു.
നാട്ടുകല്‍-താണാവ് സെക്ഷനിലെ 46.720 കിലോമീറ്റര്‍ റോഡ് വികസനത്തിന് 299.77 കോടിയാണ് ചെലവ്. ചാലക്കുടി ജങ്ഷനു സമീപം എട്ടുവരി 0.82 കിലോമീറ്റര്‍ റോഡ് വികസനത്തിന് 33.73 കോടിയാണ് ചെലവായത്. തുടര്‍ന്ന് ഏഴു പദ്ധതികളിലായി 12 ദേശീയപാതകളുടെ നിര്‍മാണത്തിന് തറക്കല്ലിട്ടു.
ദേശീയപാതാ പദ്ധതികള്‍ക്കും തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: