തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താന്‍ ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ മത്സരിക്കണമെന്ന വൃന്ദാകാരാട്ടിന്റെ പ്രസ്താവന അവഞ്ജയോടെ തള്ളുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന് വൃന്ദ പറഞ്ഞിരുന്നു. താന്‍ നിയമപരമായ ചുമതലയാണ് ചെയ്തുവരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നു. പോകാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: