(നാമകരണ സംസ്കാരം തുടര്‍ച്ച)
ലോക ദര്‍ശനത്തിനുശേഷം അഗ്നിസ്ഥാപനം മുതല്‍ ഗായത്രീ മന്ത്രാഹുതി വരെയുള്ള ഹോമവിധികള്‍ ചെയ്യുക. അതിനുശേഷം വിശേഷാല്‍ ആഹുതി നല്‍കുക.
വിശേഷാല്‍ ആഹുതി
ക്രിയയും ഭാവനയും:
ഹോമദ്രവ്യവും മൃഷ്ടാന്നവും (പായസം, ഉണക്കഫലങ്ങള്‍ ഇത്യാദി) ചേര്‍ത്ത് താഴെ പറയുന്ന മന്ത്രം ചൊല്ലിക്കൊണ്ട് അഞ്ച് ആഹുതികള്‍ അര്‍പ്പിക്കുക.
ഓം ഭൂര്ഭുവഃ സ്വഃ, അഗ്നിര്
ഋഷിഃ പവമാനഃ,പാഞ്ചജന്യഃ
പുരോഹിതഃ, തമീമഹേ
മഹാഗയം സ്വാഹാ
ഇദം അഗ്നയേ
പവമാനായ ഇദം ന മമ
ബാലപ്രബോധനം
സംസ്കാരത്തിന്റെ പ്രയോജനം:
ശിശുവിന്റെ വികസനത്തിന് സ്നേഹവാത്സല്യങ്ങള്‍ എത്രമാത്രം ആവശ്യമാണോ സമയാനുസൃതമായ ഉദ്ബോധനം നല്‍കേണ്ടതും അത്രതന്നെ ആവശ്യമാണ്. കുട്ടിക്ക് എന്തു മനസ്സിലാകാനാണ് എന്ന് ചിന്തിക്കരുത്. ഇതു തെറ്റായ ധാരണയാണ്. മനസ്സിലാക്കാനും മനസ്സിലാക്കിക്കുവാനും ഭാഷയും ഒരു മാദ്ധ്യമമാണ്. എന്നാല്‍ ഇതു മാത്രമല്ല, വേറെയും ഉപാധികളുണ്ട്. സ്നേഹസ്പന്ദനങ്ങളും വിചാരതരംഗങ്ങളും മുഖേന മനുഷ്യന് കൂടുതല്‍ ഗഹനമായി കാര്യങ്ങള്‍ ഗ്രഹിക്കുന്നു. ഭാഷയും അതുതന്നെ വെളിപ്പെടുത്തുന്നു. കുട്ടിക്ക് ഭാഷ മനസ്സിലാകുന്നില്ലെങ്കിലും മൂലസ്പന്ദനങ്ങളെപ്പറ്റി തീക്ഷ്ണമായ സംവേദനാശക്തി അതിനുണ്ട്. തങ്ങളുടെ നേരമ്പോക്കിനുവേണ്ടിയോ, ക്ഷോഭത്തിന്റെപ്രക്രിയയായിട്ടോ കുട്ടിയോടു മോശമായ രീതിയില്‍ സംസാരിക്കരുത്. അതിനെ സംബോധന ചെയ്തു ബോധനം നല്കുന്ന ശുഭാരംഭം ഈ സംസ്കാരകര്മ്മസമയത്തു ചെയ്യുകയാണ്. ചിന്താശീലരും അഭ്യുദയകാംക്ഷികളും മേലിലും ഇതു തുടര്‍ന്നുകൊണ്ടിരിക്കണം.
ക്രിയയും ഭാവനയും:
ആചാര്യന് കുട്ടിയെ മടിയില്‍ എടുക്കുക. അതിന്റെ ചെവിയ്ക്കടുത്ത് താഴെ കൊടുത്തിരിക്കുന്ന മന്ത്രം ഉച്ചരിക്കുക. കുട്ടി ഭാവഭാഷ ഗ്രഹിക്കുകയാണെന്നും ഉല്‍കൃഷ്ടവും സാര്‍ത്ഥകവുമായ ജീവിതവീക്ഷണം നേടുകയാണെന്നും സങ്കല്പിക്കുക.
ഓം ശുദ്ധോളസി
ബുദ്ധോളസി
നിരഞ്ജനോളസി,
സംസാരമായാ പരിവര്ജിതോളസി,
സംസാരമായാം ത്യജ മോഹ നിദ്രാം,
ത്വാം സദ്ഗുരുഃ ശിക്ഷയതീതി സൂത്രം.
പ്രബോധനത്തിനുശേഷം പൂര്‍ണ്ണാഹുതിയും ശേഷം യജ്ഞവിധികളും പൂര്‍ത്തിയാക്കുക. വിസര്ജ്ജനത്തിനുമുമ്പായി ആചാര്യന് കുട്ടിയേയും രക്ഷകര്‍ത്താക്കളേയും തിലകം ചാര്‍ത്തി പുഷ്പങ്ങളും വര്‍ഷിച്ച് ആശീര്‍വദിക്കുക. പിന്നീട് മംഗളമന്ത്രത്തോടൊപ്പം സകലരും അക്ഷതവും പുഷ്പങ്ങളും വര്‍ഷിച്ചശേഷം ആശീര്‍വദിക്കുക.
ആശീര്‍വചനം:
ആചാര്യന് കുട്ടിയേയും രക്ഷകര്‍ത്താക്കളെയും ആശീര്‍വദിക്കുക. താഴെ കൊടുത്തിരിക്കുന്ന മന്ത്രം കൂടാതെ മറ്റു ആശീര്വാദമന്ത്രങ്ങളും ചൊല്ലേണ്ടതാണ്.
ഹേ ബാലക്! ത്വമായുഷ്മാന്‍ വര്ച്ചസ്വി
തേജസ്വി ശ്രീമാന്‍ ഭൂയാഃ.
ആശീര്വാദമന്ത്രങ്ങള്
1. മന്ത്രാര്ത്ഥഃ സഫലാ സന്തു
പൂര്‍ണ്ണാഃ സന്തു മനോരഥാഃ,
ശത്രുഭ്യോ ഭയനാശോളസ്തു
മിത്രാണാമുദയസ്തവ
2. ശ്രീര്വര്ച്ചസ്വമായുഷ്യമാരോഗ്യ
മാവിധാത്പവമാനം മഹീയതേ,
ധാന്യം ധനം പശും ബഹുപുണ്യലാഭം
ശതസംവത്സരം ദീഘമായുഃ.
3. ആയുര്ദ്ദ്രോണസുതേ ശ്രിയോ
ദശരഥേ ശത്രുക്ഷയോ രാഘവേ,
ഐശ്വര്യം നഹുഷേ ഗതിശ്ച
പവനേ മാനം ച ദുര്യോധനേ.
ശൗര്യം ശന്തനവേ ബലം
ഹലധരേ സത്യം ച കുന്തീസുതേ,
വിജ്ഞാനം വിദുരേ ഭവന്തു ഭവതഃ
കീര്ത്തിശ്ച നാരായണേ
4. ലക്ഷ്മീരരുന്ധതീ ചൈവ
കുരുതാം സ്വസ്തി തേളനഘ,
അസിതോ ദേവലശ്ചൈവ
വിശ്വാമിത്രസ്തഥാംഗിരാഃ.
5. സ്വസ്തി തേളദ്യ പ്രയച്ഛന്തു
കാര്ത്തികേയശ്ച ഷണ്മുഖഃ,
വിവസ്വാന് ഭഗവാന് സ്വസ്തി
കരോതു തവ സര്‍വ്വശഃ.
6. ബ്രഹ്മാണീ ചൈവ ഗായത്രീ
സാവിത്രീ ശ്രീരുമാസതീ,
അരുന്ധത്യനസൂയാ ച
തവ സന്തു ഫലപ്രദാഃ.
7. ബ്രഹ്മാവിഷ്ണുശ്ച രുദ്രശ്ച
സൂര്യാദി സകലഗ്രഹാഃ,
സൗഭാഗ്യം തേ പ്രയച്ഛന്തു
വേദമന്ത്രാശ്ച കല്പകാഃ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: