കോഴിക്കോട് : തട്ടം വിവാദത്തില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തു. വനിത അവകാശ പ്രവര്‍ത്തക വിപി സുഹ്‌റയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്.
തട്ടം ഇടാത്ത സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടിയാണ് എഴുത്തുകാരിയും പ്രോഗ്രസീവ് മുസ്ലിം വിമന്‍സ് ഫോറം പ്രസിഡന്റുമായ വി പി സുഹ്‌റ പരാതി നല്‍കിയത്. ഉമര്‍ ഫൈസിക്കെതിരെ മതസ്പര്‍ദ്ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.സമസ്ത മുശാവറ അംഗമാണ് ഉമര്‍ ഫൈസി മുക്കം.
എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളിലാണ് പൊലീസ് നടപടിയെന്ന പ്രതികരണവുമായി ഉമര്‍ ഫൈസി മുക്കം രംഗത്തു വന്നു.തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണ് എന്ന പരാമര്‍ശം നടത്തിയിട്ടില്ല എന്നാണ് ഉമര്‍ ഫൈസി മുക്കം വെളിപ്പെടുത്തിയത്. തട്ടമിട്ട് അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് പറഞ്ഞത്. മതത്തിന്റെ കാര്യമാണ് താന്‍ പറഞ്ഞതെന്ന് ഉമര്‍ ഫൈസി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: