ചൗരിചൗരയിലെ സമരനായകരിലൊരാള്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും അമരക്കാരനായ ചരിത്രമാണ് മഹന്ത് ദിഗ്വിജയ് നാഥിന്റേത്. രണ്ടും രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യസമരങ്ങള്‍.. വിപ്ലവകാരിയായ സംന്യാസി. ഗോരഖ്പൂരിലെ ഗോരക്ഷാപീഠത്തിന്റെ അധിപതി… മഹാറാണാപ്രതാപിന്റെ പിന്മുറക്കാരന്‍.
മുഗളഅക്രമികള്‍ കൈയടക്കിയും തകര്‍ത്തും നശിപ്പിച്ച അയോദ്ധ്യയിലെ ബാബറി നിര്‍മിതിയില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ച സംഘത്തില്‍ ദിഗ്വിജയ് നാഥും ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഗതിതിരിച്ച ചൗരിചൗര സംഭവത്തില്‍ ബ്രിട്ടീഷ് പോലീസ് പ്രധാന പ്രതിയായി കണ്ടവരിലൊരാളായിരുന്നു ദിഗ്വിജയ് നാഥ്. ഗോരക്ഷപീഠത്തിലെ മഹന്ത്, നാഥ സമ്പ്രദായത്തില്‍ പെട്ട, കാതുകുത്തിയ വിഭാഗക്കാരായ സാധുക്കളുടെ സംഘ നേതൃത്വത്തിലും ഹിന്ദു മഹാസഭയുടെ സംസ്ഥാന അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബപ്പാറാവലും മഹാറാണാ പ്രതാപും ജനിച്ച ഉദയ്പൂരിലെ അതേ റാണ കുടുംബത്തിലാണ് ജയ്‌നാഥ് ദിഗ്വിജയ് നാഥിന്റെ ജനനം.
കുട്ടിക്കാലത്തെ പേര് റാണാ നാന്‍ഹു സിങ് എന്നായിരുന്നു. വിദ്യാസമ്പന്നനും രാഷ്‌ട്രീയ വിവേകവുമുള്ള സംന്യാസി. ലോണ്‍ ടെന്നീസിലെ പ്രതിഭയായിരുന്നു. ടെന്നിസ് കോര്‍ട്ടിലെ സൗഹൃദങ്ങളിലാണ് സംന്യാസിയും രാജാവും കളക്ടറും ഒത്തുചേര്‍ന്നത്. മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് സിങ്, കളക്ടര്‍ കെ.കെ. നായര്‍… മഹത്തായ വിപ്ലവങ്ങള്‍ക്ക് ബീജാവാപം ചെയ്തത് അത്തരം ചര്‍ച്ചകളില്‍ നിന്നാണ്. 1967ല്‍ ഗോരഖ്പൂരില്‍ നിന്ന് ഹിന്ദു മഹാസഭാ ടിക്കറ്റില്‍ മഹന്ത് ദിഗ്വിജയ്‌സിങ് ലോക്്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: