ഇടുക്കി: മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്. ബോഡിമെട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
ഒളിവിൽ പോയ സെലാനും ഭാര്യ സുമരി ബർജോയെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം.ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് പ്രതി കുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: