മഹത്തായ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ശ്രീരാമന്റെ വേഷം അവതരിപ്പിച്ച അരുൺ ഗോവിലും രാമനഗരിയിലേക്ക് വരാൻ കാത്തിരിക്കുകയാണെന്നും ദീപിക ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.ശ്രീരാമനെ ജന്മനഗരിയിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ദിനം തന്നെ ഭഗവാനെ ദർശിക്കാൻ ആർക്കൊക്കെ അവസരം ലഭിക്കുമെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ സീതയെ അവതരിപ്പിച്ച നടി ദീപിക ചിഖ്‌ലിയയും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ്.
ജനുവരി 22 ന് ഞങ്ങളെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും അനർഘമായ നിമിഷമായിരിക്കും അത്. രാമായണത്തിൽ സീതയെ അവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു.രാമായണം പോലെ മാന്ത്രികമായ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ ദിവ്യമായ അനുഭവമാണ്. അതിന് ശേഷം പല കഥാപാത്രം ചെയ്‌തെങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ താൻ ഇപ്പോഴും സീതയാണ്, ദീപിക കൂട്ടിച്ചേർത്തു.
ദീപിക ചിഖ്‌ലിയയ്‌ക്കും അരുൺ ഗോവിലിനും പുറമെ അമിതാഭ് ബച്ചൻ, ഋഷബ് ഷെട്ടി, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനീകാന്ത്, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, തുടങ്ങി നിരവധി സിനിമാ താരങ്ങൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: