ശബരിമല: നാളികേരം കൊണ്ടുള്ള ഏറില്‍ പതിനെട്ടാം പടിക്ക് സമീപം തീര്ത്ഥാടകന് പരിക്ക്. കൊല്ലം, പരവൂര്‍, പുതുക്കുളം കൃഷ്ണ തീര്‍ത്ഥത്തില്‍ ലീജു(38) വിനാണ് തലയ്ക്ക് പരിക്കേറ്റത്.
ലീജുവിനെ സന്നിധാനം ഗവണ്മെന്റാശുപത്രിയില് പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ പതിനെട്ടാം പടി കയറാനായി ലീ ജു നാളികേരം ഉടച്ച് തിരിയുമ്പോള്‍ മറ്റൊരാള്‍ എറിഞ്ഞ തേങ്ങ തലയില്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: