തിരുവനന്തപുരം: വീണ്ടും വിദ്യാര്‍ത്ഥികളെ വലച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരീക്ഷയുടെ അതേദിവസം തന്നെ സംസ്ഥനം സെറ്റ് പരീക്ഷയും നിശ്ചയിച്ചതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക സൃഷ്ടിച്ചത്. അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റ്, സെറ്റ് എന്നിവ ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജനുവരി 21നാണ് ഈ രണ്ട് പരീക്ഷകളും നടക്കുന്നത്. രണ്ട് പരീക്ഷകളും എഴുതാന്‍ കാത്തിരിക്കുന്നവര്‍ക്കാണ് ഒരേ തീയതി തിരിച്ചടിയായത്. പിജിയും ബിഎഡുമാണ് സെറ്റിനുള്ള യോഗ്യത. എന്നാല്‍, സെറ്റ് അപേക്ഷകരിലേറെയും ബിഎഡിനൊപ്പം ബിരുദം യോഗ്യതയായുള്ള സി-ടെറ്റിനും തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ നടത്തുന്ന സി-ടെറ്റ് പരീക്ഷ മാറ്റാന്‍ സാധ്യതയില്ലാത്തതിനാല്‍ സെറ്റ് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്കൂളുകളില്‍ അധ്യാപക നിയമനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. കേരത്തിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക യോഗ്യതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയാണ് സെറ്റ്. രണ്ടു പരീക്ഷകളും എഴുതാന്‍ കാത്തിരുന്നവര്‍ക്ക് ഏതെങ്കിലും ഒന്നേ എഴുതാനാകൂ എന്ന അവസ്ഥയാണ് ഇപ്പോള്‍. സെറ്റ് പരീക്ഷയ്ക്ക് ഒരു ജില്ലയില്‍ത്തന്നെ വിവിധ കേന്ദ്രങ്ങള്‍ ഉണ്ട്. സി-ടെറ്റിന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: