ലഖ്നൗ: നമ്മുടെ നാട് ഭാരതമാണ്, മതം സനാതനമാണ്. സനാതന ധര്‍മ്മം മാത്രമാണ് യഥാര്‍ത്ഥ പാത, മറ്റെല്ലാ ആചാരങ്ങളും ആരാധനാ രീതികളാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പലതരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും സനാതന ധര്‍മ്മം തുടര്‍ച്ചയായി പുരോഗമിച്ചു. സനാതനത്തിന്റെ സാരാംശം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വിശാലവുമാണ്, എല്ലാവരേയും ഉള്ളില്‍ സമന്വയിപ്പിക്കുന്നു. സന്യാസിമാര്‍ നമുക്കായി സനാതനത്തിന്റെ പാത പ്രകാശിപ്പിച്ചു.
ശാസ്ത്രത്തെ വെല്ലുവിളിച്ച പ്രഗത്ഭരായ യോഗിമാരുടെ ദീര്‍ഘകാല പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്ന് ശ്രീ ബ്രഹ്മലീന്‍ അയാസ് ജി ശ്രീ യോഗി കൈലാഷ്നാഥ് ജി മഹാരാജിന്റെ ബൃഹത്തായ ഭണ്ഡാര മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു. അവര്‍ ഭൗതിക ലോകത്തിന്റെ പരിമിതികള്‍ മറികടന്ന് നമുക്ക് ഒരു പുതിയ ജീവിതരീതി കാണിച്ചുതന്നു.
നമ്മുടെ സന്യാസിമാര്‍ സനാതന ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ അനുഭവിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. ചില കാലഘട്ടങ്ങളില്‍ സനാതന സംസ്കാരത്തിന് വെല്ലുവിളികള്‍ നേരിട്ടു, എന്നാല്‍ സനാതന ധര്‍മ്മ അനുയായികളുടെ മുഴുവന്‍ രാഷ്ട്രവും ഒറ്റക്കെട്ടായി നിന്നപ്പോള്‍, എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: