കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരന് പദ്മശ്രീ ബാലന് പൂതേരിയടക്കമുള്ള എട്ട് സെനറ്റ് അംഗങ്ങളെ എസ്എഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തുവെന്ന പരാതി പോലീസ് കേസെടുക്കാതെ അവസാനിപ്പിച്ചു.
യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ബാലന് പൂതേരി, അഫ്സല് സഹീര്‍, എ.കെ. അനുരാജ്, എ.ആര്. പ്രവീണ്‍ കുമാര്‍. സി. മനോജ്, എ.വി. ഹരീഷ്, സ്നേഹ.സി.നായര്‍, അശ്വന്രാജ്. പി.എം എന്നിവര്‍ ഡിസംബര്‍ 21 ലെ സെനറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കാതെ സെനറ്റ് ഹാളിന്റെ ഗേറ്റില്‍ എസ്എഫ്ഐക്കാര്‍ തടയുകയായിരുന്നു. കാഴ്ചശേഷിയില്ലാത്ത ബാലന് പൂതേരിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി ഷിഹാബ്, സംസ്ഥാന നേതാക്കളായ അഫ്സല്, കെ.വി. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. സെനറ്റ് യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് എസ്എഫ്ഐക്കാരെ പോലീസ് നീക്കം ചെയ്യാന്‍ ആരംഭിച്ചത്.
പോലീസുകാരെയും എസ്എഫ്ഐക്കാര്‍ കൈയേറ്റം ചെയ്തെങ്കിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കേസില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് നേതാക്കളെ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: