ന്യൂദല്‍ഹി:ജയിലുകളിലെ ജാതി വിവേചനത്തില്‍ കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ്.
ഏറെ ഗൗരവമുള്ള വിഷയമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. ചീഫ്ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാധ്യമപ്രവര്‍ത്തക സുകന്യ ശാന്തയാണ് വിഷയത്തില്‍ കോടതിയിലെത്തിയത്.തടവുകാരില്‍ ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ജയിലിനുള്ളിലെ ചില ചട്ടങ്ങളെന്ന് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
ഒഡീഷ,പഞ്ചാബ്, തമിഴ്നാട്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കോടതി ഈ വിഷയത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: