Categories: World

ഇറാനില്‍ ഇരട്ട സ്‌ഫോടനം; 70ല്‍ ഏറെ മരണം, ആക്രമണം റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ അനുസ്മരണത്തിനിടെ

തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലെ സുലൈമാനിയെ അടക്കം ചെയ്ത ശ്മശാനത്തിലായിരുന്നു സ്‌ഫോടനങ്ങള്‍

Published by

ടെഹറാന്‍ : ഇറാനില്‍ ഇരട്ട സ്‌ഫോടനങ്ങളില്‍ 70 ലധികം പേര്‍ കൊല്ലപ്പെടുകയും 170 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.2020 ലെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറായ ഖാസിം സുലൈമാനിയെ അനുസ്മരിച്ച് ശ്മശാനത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സ്‌ഫോടനം.

തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലെ സുലൈമാനിയെ അടക്കം ചെയ്ത ശ്മശാനത്തിലായിരുന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്.ഭീകരാക്രമണമാണ്
നടന്നതെന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രകളിലേക്ക് മാറ്റുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. പരിക്കേറ്റവരുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്നാണ് വിവരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by