തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്ത വേദിയില്‍ നടി ശോഭനയും ബീനാ കണ്ണനും മിന്നുമണിയും വിജയലക്ഷ്മിയും എത്തി. ഗായിക വിജയലക്ഷ്മി സ്വാഗതഗാനം പാടിയപ്പോള്‍ നടി ശോഭന പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് സംസാരിച്ചു. മോദിക്ക് തൃശൂരിലേക്ക് സ്വാഗതം എന്ന വരികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ഗാനം. മോദിയുടെ നേതൃത്വം ശക്തമാണെന്നായിരുന്നു ശോഭന അഭിപ്രായപ്പെട്ടത്.
ശീമാട്ടി ഉടമ ബീനാ കണ്ണനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പി.ടി. ഉഷ ഈ പരിപാടിയുടെ സംഘാടക സമിതി അധ്യക്ഷയായിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച വയനാട്ടില്‍ നിന്നുള്ള മിന്നുമണിയെ വേദിയില്‍ എത്തി.
പത്മശ്രീ ശോശാമ്മ ഐപ്പ് സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയുടെ സംഘാടകസമിതി ഭാരവാഹി കൂടിയായിരുന്നു. വാര്‍ധക്യപെന്‍ഷന്‍ മുടങ്ങിയതിനെതുടര്‍ന്ന് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ മറിയക്കുട്ടിയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: