തൃശ്ശൂര്‍: എന്റെ കേരളത്തിലെ അമ്മമാരെ സഹോദരിമാരെ ഭാരതം നാരി ശക്തിയിയാല് വളര്‍ന്നു പോഷിച്ച ഒരു പ്രദേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ജന്മദിനം അനുസ്മരിച്ച കേരളത്തില്‍ സാമൂഹിക പരിഷകര്‍ത്താവായ മന്നത്ത് പത്മനാഭനെയും ഈ നിമിഷത്തില്‍ സ്മരിക്കുന്നുവെന്നും അദേഹം പറഞ്ഞു. തൃശൂരിനെ ഇളക്കിമറിച്ച നടത്തിയ വനിത പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഞ്ചു ബോബി ജോര്‍ജ്ജിനെ പോലെയും പിടി ഉഷയെ പോലെയും രാജ്യത്തെ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്ത്രീകള്‍ കേരളത്തില്‍ നിന്നാണ്. കാര്ത്യായണിയമ്മയും ഭാഗീരത്ഥിയമ്മയും വിദ്യാഭാസത്തിനും സാക്ഷരതക്കും പ്രായമില്ല എന്നും തെളിയിച്ചു. സമാനമായ രീതിയില്‍ സ്വതന്ത്ര്യസമരത്തിലും ഭാഗമായ സ്ത്രീകളും കേരളത്തില്‍ നിന്ന ഉണ്ടായിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോ നടന്നും. ഉച്ചയ്ക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്ഷോയ്ക്കായി പുറപ്പെട്ടത്. വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, സുരേഷ്ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായിരുന്നു.
ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും തുടങ്ങിയ റോഡ്ഷോ നായ്ക്കനാലിലാണ് അവസാനിപ്പിച്ചു. ഏതാണ്ട് ഒന്നര കിലോമീറ്ററോളമാണ് റോഡ്ഷോയുണ്ടായിരുന്നത്. ശേഷം വനിതാ സമ്മേളന വേദിയിലേക്ക് കെ. സുരേന്ദ്രനും സുരേഷ് ഗോപിക്കുമൊപ്പം പ്രധാനമന്ത്രി നടന്നെത്തുകയായിരുന്നു.
പുഷ്പവൃഷ്ടിയോടെ പതിനായിരങ്ങളാണ് ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും നായ്ക്കനാല്‍ വരെ മോദിയെ ഒരു നോക്ക് കാണുന്നതിനായി അണിനിരന്നത്. പാര്‍ലമെന്റില്‍ വനിത ബില്‍ പാസ്സായതിന്റെ അനുമോദന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സമ്മേളനത്തില്‍ വനിതകള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: