ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഭാരതം തുടരുന്നു. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതിനുള്ള കര്‍മപദ്ധതി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട്, സര്‍ക്കാര്‍ സ്ഥൂല തലത്തിലുള്ള വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സൂക്ഷ്മതലത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ഷേമം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ഫിന്‍ടെക്, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വികസനം, ഊര്‍ജ പരിവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലോകബാങ്കും ഐഎംഎഫും പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണി സമ്പദ് വ്യവസ്ഥയായി അംഗീകരിക്കുകയും തുടര്‍ന്നുവരുന്ന സുസ്ഥിര വളര്‍ച്ചയെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ നയങ്ങളുടെ വിജയം വീണ്ടും ഉറപ്പിക്കുകയും അടിവരയിടുകയും ചെയ്യുന്നു.
സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും സ്വകാര്യമേഖലയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായുള്ള, കാപെക്സ് നയിക്കുന്ന വളര്‍ച്ചാ തന്ത്രത്തിലും കേന്ദ്ം ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്ന് വര്‍ഷങ്ങളില്‍ മൂലധന നിക്ഷേപ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ മൂലധനച്ചെലവ് 2020-21ല്‍ ജിഡിപിയുടെ 2.15 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജിഡിപിയുടെ 2.7 ശതമാനമായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: