ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മസ്ജിദ് നിര്‍മിച്ചതിനുശേഷവും രാമന്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്നയിടത്ത് മണ്ണുകൊണ്ടുണ്ടാക്കിയ ഒരു തറയില്‍ ഹിന്ദുക്കള്‍ ആരാധന നടത്തിപ്പോന്നു. ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭുവിന്റെ സര്‍ജനായിരുന്ന ഫ്രാന്‍സിസ് ബുക്കാനന്‍ 1810ല്‍ അയോദ്ധ്യ സന്ദര്‍ശിക്കുകയും രാമക്ഷേത്രമാണ് അവിടെ തച്ചുതകര്‍ക്കപ്പെട്ടതെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രാഥമികമായ ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് ബാബറി മസ്ജിദ് എന്ന് ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിച്ചത്.
1861ല്‍ അന്നത്തെ ഭരണസംവിധാനം രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ നിര്‍മിച്ച ഗോപുരത്തെ മസ്ജിദുമായി വേര്‍തിരിക്കുന്ന ഒരു മതില്‍ പണിതു. 1883ല്‍ തങ്ങളുടെ കൈവശമുള്ള പ്രദേശത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ ശ്രമിച്ചു. അധികൃതര്‍ ഇതിന് അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. 1885 ല്‍ സബ്ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്‍ സിങ് ഈ ഹര്‍ജി തള്ളി. 1886ലും ഇതു സംബന്ധിച്ച മറ്റൊരു ഹര്‍ജി തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഇതേ കോടതി നിരസിച്ചു.
എന്നാല്‍ ഇതുകൊണ്ടൊന്നും ഹിന്ദുക്കള്‍ പിന്മാറിയില്ല. 1934ല്‍ ശ്രീരാമജന്മഭൂമിയിലെ മസ്ജിദ് എന്നു വിളിക്കപ്പെട്ടിരുന്ന തര്‍ക്കക്കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തി. ഇതോടെ ഈ ‘മസ്ജിദ്’ ഉപേക്ഷിക്കപ്പെട്ട നിലയിലായി. 1936നുശേഷം ഒന്നുരണ്ടുവര്‍ഷം ഒരാളും ഇവിടെ നിസ്‌കാരത്തിന് ചെന്നിട്ടില്ല. എന്നാല്‍ പിന്നീട് 1938 ല്‍ മൗലവിയായിരുന്ന സെയ്ദ് മുഹമ്മദ് സാഹിയെ സ്വഭാവദൂഷ്യത്തിന്റെ പേരുപറഞ്ഞ് പുറത്താക്കി സുന്നി വഖഫ് ബോര്‍ഡ് രാമജന്മഭൂമിയില്‍ അവകാശവാദം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: