നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തും; ജന പ്രതിനിധികള്‍ പരിഭവിക്കരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മന്ത്രിയായി സത്യപ്രതിജ്ഞശേഷം ബുധനാഴ്ച ഓഫീസിലെത്തി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസി ബസിനെ കരകയറ്റുന്നതിനായി പരിശ്രമിക്കുമെന്ന് ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നഷ്ടത്തിലുള്ള റൂട്ടുകളിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറയ്‌ക്കാനുള്ള തീരുമാനം. ജന പ്രതിനിധികളുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന സര്‍വീസുകള്‍ നഷ്ടത്തിലാണെങ്കിലും അത് നിര്‍ത്തലാക്കാനാണ് തീരുമാനം.

മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത റൂട്ടുകള്‍ ആണെങ്കില്‍ അത് മാത്രം നിലനിര്‍ത്തും. ഇതില്‍ ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനം കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം അംഗീകാരം നല്‍കിയാല്‍ വിശദമായി പഠിച്ചശേഷം സംസ്ഥാനത്തെ മുക്കും മൂലയും വരെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സുഗമമായ ഗതാഗത സംവിധാനം ആവിഷ്‌കരിക്കുമെന്നാണ് മന്ത്രി ഇതിന് മുമ്പ് അറിയിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by