തിരുവനന്തപുരം: മയില്‍പ്പീലി മാസികയുടെ എന്‍ എന്‍ കക്കാട് ബാല സാഹിത്യപുരസ്ക്കാരദാനം ജനുവരി 20ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംഗീത സംവിധായകന് ദര്ശന് രാമന് ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി ഹരികുമാര്‍, സെക്രട്ടറി ബി എസ്. ബിജു, സംഘടനാ സെക്രട്ടറി എ രഞ്ജുകുമാര്‍, മേഖലാ കാര്യദര്‍ശി വി സുനില്‍കുമാര്‍, മണികണ്ഠന്, മയില്‍പ്പീലി എഡിറ്റര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കോഴിക്കോട് സ്വദേശി ധ്യാന്‍ ചന്ദിനാണ് ഇത്തവണത്തെ പുരസക്കാരം. ഗോവ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് , ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ , കെ.പി ബാബുരാജന് മാസ്റ്റര്‍ , സി.കെ ബാലകൃഷ്ണന് എന്നിവരടങ്ങുന്ന സമിതി ആണ് അവാര്‍ഡ് നിര്ണയയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: