തിരുച്ചിറപ്പള്ളി: വികസിത ഭാരതം കെട്ടിപ്പടുക്കേണ്ട നിര്‍ണായക ചുമതല യുവാക്കളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുച്ചിറപ്പള്ളിയില്‍ ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഭാരതിദാസന്‍ സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
നളന്ദ, തക്ഷശില എന്നിവയ്ക്ക് സമാനമായി കാഞ്ചീപുരം, ഗംഗൈക്കൊണ്ട ചോളപുരം, മധുര എന്നിവയും ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുന്ന മഹാ സര്‍വകലാശാലകളായിരുന്നു. രാഷ്ട്രത്തിനു ദിശാബോധം നല്കുന്നതില് സര്‍വകലാശാലകളുടെ പങ്ക് അതുല്യമാണ്. മഹാത്മാഗാന്ധി, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, സര് അണ്ണാമലൈ ചെട്ടിയാര്‍ എന്നിവര്‍ ആരംഭിച്ച സര്‍വകലാശാലകള്‍ സ്വാതന്ത്ര്യസമരകാലത്ത് വിജ്ഞാനത്തിന്റെയും ദേശീയതയുടെയും കേന്ദ്രങ്ങളായി, മോദി ചൂണ്ടിക്കാട്ടി.
തമിഴ്നാട് ഗവര്‍ണറും ഭാരതിദാസന്‍ സര്‍വകലാശാല ചാന്‍സലറുമായ ആര്.എന്‍. രവി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, വൈസ് ചാന്‍സലര്‍ ഡോ.എം. സെല്‍വം, പ്രോ ചാന്‍സലര്‍ ആര്. എസ്. രാജകണ്ണപ്പന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: