Categories: Business

2024ല്‍ വിപണി കീഴടക്കും ടാറ്റാ നാനോ ഇലക്ട്രിക്; നാല് ലക്ഷത്തിന് ഇലക്ട്രിക് കാര്‍, ഒറ്റച്ചാര്‍ജില്‍ 312 കിലോമീറ്റര്‍

Published by

2024ല്‍ ഇന്ത്യന്‍ വിപണി ടാറ്റാ നാനോ ഇലക്ട്രിക് കാര്‍ കീഴടക്കുമെന്ന് പ്രവചനം. ഇടത്തരക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തിന് ഒരു ചെറിയ കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്നമായിരുന്നു പഴയ നാനോ കാര്‍. ഈ കാര്‍ മാരുതിയ്‌ക്ക് പകരം ടാറ്റയിലേക്ക് ഭൂരിഭാഗം ഇന്ത്യക്കാരെ കൊണ്ടുവരുമെന്ന രത്തന്‍ ടാറ്റയുടെ സ്വപ്നം പക്ഷെ അന്ന് പൂവണിഞ്ഞില്ല.

ഇപ്പോള്‍ ബജറ്റ് കാര്‍ തേടുന്നവര്‍ക്ക് ഒരിയ്‌ക്കലും തള്ളിക്കളയാന്‍ പറ്റാത്ത പ്രലോഭനമായി ടാറ്റാ നാനോ ഇലക്ട്രിക് കാറിനെ മാറ്റുകയാണ് ടാറ്റാ മോട്ടോഴ്സ്. 2024ല്‍ ഇറങ്ങുന്ന ഈ കാറിന്റെ ഇന്‍റീരിയര്‍ ആധുനികമാക്കാനും പ്രീമിയം സൗകര്യങ്ങള്‍ നല്‍കാനുമാണ് ടാറ്റ ശ്രമിക്കുന്നത്. അതുവഴി ഇന്ത്യക്കാരുടെ ജനപ്രിയ കാര്‍ ആക്കി ടാറ്റാ നാനോ ഇലക്ട്രിക് കാറിനെ മാറ്റുകയാണ് ലക്ഷ്യം. പണ്ട് നടക്കാതെ പോയ സ്വപ്നം 2024ല്‍ തിരിച്ചുപിടിക്കാനാണ് ടാറ്റയുടെ ശ്രമം.

7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയിന്‍റ്മെന്‍റ്, ബ്ലൂ ടൂത്ത്, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോ, ഇബിഡിയോട് കൂടിയ ആന്‍റി ലോക്ക് ബ്രേക്ക് സംവിധാനം- ഇതെല്ലാം നാനോ ഇലക്ട്രിക്കില്‍ ഉണ്ടാകും.

മണിക്കൂറില്‍ 15.5 കിലോ വാട്ട് ആയിരിക്കും ബാറ്ററിയുടെ കപാസിറ്റി. ഒറ്റച്ചാര്‍ജില്‍ 312 കിലോമീറ്റര്‍ വരെ ഓടാം. വെറും നാല് ലക്ഷം മാത്രമാണ് വില. അതും ഒരു ഇലക്ട്രിക് കാര്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts