തികഞ്ഞ അയ്യപ്പഭക്തനായ ശ്രീ സി.വി. നായര്‍ 1998 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് ഒരു ഭജനമന്ദിരം ആരംഭിച്ചു. ഭജനമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി വന്നതോടെ യശ്വന്തപുരം മൈതാനത്തില്‍ അയ്യപ്പ വിളക്ക്, മഹാഭജന സംഗമങ്ങള്‍ എന്നിവ നടത്തിവന്നു. ഇപ്പോള്‍ ഭഗവാന്റെ ബാലാലയ പ്രതിഷ്ഠയുള്ള സ്ഥലത്ത് 2002ലാണ് താല്‍ക്കാലിക ക്ഷേത്രം നിലവില്‍ വന്നത്. അന്നുമുതല്‍ അയ്യപ്പഭജനകള്‍, ഭാഗവത സപ്താഹം, ദേവീ ഭാഗവത നവാഹം, രാമായണ നവാഹം, ശിവപുരാണ ഏകാദശയജ്ഞം മറ്റ് വിവിധ ആത്മീയ മഹാസംഗമങ്ങള്‍ എന്നിവ നടന്നുവരുന്നു.
തരണനല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാടാണ് ബാലാലയ പ്രതിഷ്ഠ നടത്തിയത്. അന്നുമുതല്‍ നിത്യപൂജകള്‍ നടന്നുവരുന്നു. മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച വിളക്് പൂജ, ഭഗവതി സേവ, രണ്ടാം ഞായറാഴ്ച മൃത്യുഞ്ജയ ഹോമം എന്നിവ നടന്നുവരുന്നുയ 17 വര്‍ഷം ഈ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മുത്തപ്പന് വെള്ളാട്ടം നടത്തി വന്നിരുന്നു. സ്ഥലപരിമിതികള്‍ കാരണം ഇപ്പോള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കിലും മറ്റ് പല സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മാതൃകയാകാന്‍ സാധിച്ചതില്‍ ക്ഷേത്രസംഘാടകര്ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
യശ്വന്തപുര ശ്രീ അയ്യപ്പ ടെംപിളിന്റെ ആഭിമുഖ്യത്തില്‍ 15000 സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് ഇപ്പോള്‍ ക്ഷേത്രനിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നു. ഷഠാധാരത്തോടുകൂടി എല്ലാ അംഗോപാംഗങ്ങളോടുകൂടിയാണ് നിര്‍മാണം നടന്നുവരുന്നത്. ആദ്യഘട്ടത്തില്‍ ഭഗവാനെ കൂടാതെ ഗണപതി, സുബ്രഹ്മണ്യന്, നാഗങ്ങള്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ ശിവന്, വിഷ്ണു, ഭദ്രകാളി, ഹനുമാന്, നവഗ്രഹം എന്നീ ദേവതകളേയും പ്രതിഷ്ഠിക്കും. ഇപ്പോള്‍ ക്ഷേത്രം തന്ത്രികള്‍ വിനീത് ഭട്ട് ആണ്. കൊല്ലം സ്വദേശിയായ അജിത് നമ്പൂതിരിയാണ് ഇപ്പോഴത്തെ പൂജാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: