കൊച്ചി : മുഖ്യമന്ത്രിക്കെതിരായി കരിങ്കൊടി കാണിച്ചെന്ന കേസില്‍ അറസ്റ്റിലായവരെ വിട്ടയയ്ക്കുന്നതിനായി പോലീസ് സ്റ്റേഷന് ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. പാലാരിവട്ടം പോലീസ് സ്റ്റേഷന് ഉപരോധിച്ചതില്‍ ഹൈബി ഈഡന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച എറണാകുളത്ത് എത്തിയ മുഖ്യമന്ത്രിയെ പാലാരിവട്ടത്തും മുളന്തുരുത്തിയിലും വെച്ച് കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് ജാമ്യം എടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയാല്‍ അറസ്റ്റുചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയയ്ക്കാം എന്ന് പോലീസ് സ്റ്റേഷന് അറിയിക്കുകയായിരുന്നു. പിന്നീട് സിപിഎം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിലെത്തി മടങ്ങിയതോടെ അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത രീതിയില്‍ പുതിയ വകുപ്പുകള്‍ ചുമത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
പോലീസ് പിടിച്ചുവെച്ചിരിക്കുന്നവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡനും സംഘവും പാലാരിവട്ടം പോലീസ് ഉപരോധിക്കുകയും നാടകീയമായ എഴ് മണിക്കൂറുകള്‍ക്ക് ശേഷം മജിസ്ട്രേറ്റ് ജാമ്യമനുദിച്ചതോടെ 2.10 നാണ് ഇവരെ വിട്ടയയ്ക്കാന് തീരുമാനമായത്. തുടര്‍ന്ന് ഇവര്‍ സ്റ്റേഷന് മുന്നില്‍ ആഹ്ളാദ പ്രടനവും നടത്തിയാണ് പിരിഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇത്തരത്തിലുള്ള കേസുകള്‍ എടുപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമാണ് കേസെടുപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നവകേരള സദസ്സല്ല ആര്‍ഭാട സദസ്സാണ് ഒന്നരമാസം കേരളത്തില്‍ നടന്നതെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വരും ദിവസങ്ങളിലും അവതരിപ്പിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. എന്നാല്‍ ബസിന് മുന്നില്‍ ചാടി ചാവേറാകാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്നാണ് മന്ത്രിമാര്‍ വീണ്ടും പ്രതികരിച്ചത്. അണയാന്‍ പോകുന്ന തീയാണ് ആളിക്കത്തുന്നതെന്ന് മന്ത്രി വി.എന്‍. വാസവനും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: