ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, ഗവര്‍ണര്‍ ആര്‍എന്‍ രവി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് , ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലേക്ക് എത്തുന്നത്. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയായി.
2024ലെ ആദ്യത്തെ പൊതുപരിപാടി ഭാരതത്തിലെ യുവാക്കൾക്കിടയിലായതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരുത്തുറ്റതും പക്വവുമായ അടിത്തറയിലാണ് ഭാരതിദാസൻ സർവകലാശാലയ്ക്കു തുടക്കംകുറിച്ചത്. ഏതു രാജ്യത്തിനും ദിശാബോധം നൽകുന്നതിൽ സർവകലാശാലകൾ നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാഷ്ട്രവും നാഗരികതയും എല്ലായ്പോഴും അറിവിനെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. 2047 വരെയുള്ള വർഷങ്ങൾ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാക്കി മാറ്റാനുള്ള യുവാക്കളുടെ കഴിവിൽ എനിക്കു വിശ്വാസമുണ്ട്. യുവത്വം എന്നാൽ ഊർജമെന്നാണർഥം. വേഗത, വൈദഗ്ധ്യം, അളവുകോലുകൾ എന്നിവയുപയോഗിച്ചു പ്രവർത്തിക്കാനുള്ള കഴിവ് എന്നാണ് ഇതിനർഥം.
എല്ലാ ആഗോള പ്രതിവിധികളുടെയും ഭാഗമായി ഇന്ത്യ സ്വീകരിക്കപ്പെടുന്നു. പലവിധത്തിൽ, പ്രാദേശികവും ആഗോളവുമായ ഘടകങ്ങളാൽ, ഇന്ത്യയിൽ ചെറുപ്പക്കാരായിരിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍, റോഡ്, എണ്ണ എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: