ന്യൂദല്‍ഹി: ‘മന് കി ബാത്തിന്റെ’ 108ാം എപ്പിസോഡില്‍ പ്രമുഖരുടെ ശബ്ദ സന്ദേശം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ സന്ദേശം സദ്ഗുരു ജഗ്ഗി വാസുദേവില്‍ നിന്നായിരുന്നു. ഫിറ്റ്നസ്, പ്രത്യേകിച്ച് ഫിറ്റ്നസ് ഓഫ് ദി മൈന്‍ഡ്, അതായത് മാനസികാരോഗ്യം ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കിട്ടു.
തന്റെ കാഴ്ചപ്പാടുകള്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധനായ സദ്ഗുരു ജഗ്ഗി വാസുദേവ് പറയുന്നു.
‘ഈ മന് കി ബാത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. മാനസികാസ്വാസ്ഥ്യങ്ങളും, നമ്മുടെ ന്യൂറോളജിക്കല്‍ സംവിധാനത്തെ നാം എങ്ങനെ നിലനിര്‍ത്തുന്നു എന്നതും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ന്യൂറോളജിക്കല്‍ സിസ്റ്റത്തെ നാം ജാഗ്രതയോടെ ചലനാത്മകമായും അസ്വസ്ഥതകളില്ലാതെയും നിലനിര്‍ത്തുന്നത് നമ്മുടെ ഉള്ളില്‍ എത്രമാത്രം സന്തോഷം പകരുന്നു എന്നത് എങ്ങനെയാണു തീരുമാനിക്കുക?
സമാധാനം, സ്നേഹം, സന്തോഷം, ആനന്ദം, വേദന, വിഷാദം, ഉന്മേഷം എന്നിങ്ങനെ നാം വിളിക്കുന്ന എല്ലാത്തിനും രാസപരവും നാഡീശാസ്ത്രപരവുമായ അടിസ്ഥാനമുണ്ട്. പുറത്തുനിന്നുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ശരീരത്തിനുള്ളിലെ രാസ അസന്തുലിതാവസ്ഥ പരിഹരിക്കാനാണു ഫാര്‍മക്കോളജി പ്രധാനമായും ശ്രമിക്കുന്നത്. മാനസികാസ്വാസ്ഥ്യങ്ങളും ഈ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നു.
ഒരു വ്യക്തി ഗുരുതരമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ മരുന്നുകളുടെ രൂപത്തില്‍ പുറത്തുനിന്നുള്ള രാസവസ്തുക്കള്‍ കഴിക്കേണ്ടത് ആവശ്യമാണെന്നു നാം മനസിലാക്കേണ്ടതുണ്ട്. ആന്തരികമായ മികച്ച മാനസികാരോഗ്യ സാഹചര്യത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്; അഥവാ, നമുക്കുള്ളിലെ സമചിത്തതയാര്‍ന്ന രസതന്ത്രത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും രസതന്ത്രത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത് ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക്, ഒരു സമൂഹത്തിന്റെയും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെയും മുഴുവന്‍ മാനവികതയിലേക്കും സാംസ്കാരിക ജീവിതത്തിലേക്കും കൊണ്ടുവരേണ്ട ഒന്നാണ്.
നമ്മുടെ മാനസികാരോഗ്യത്തെക്കുറിച്ചു മനസിലാക്കേണ്ടതു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നമ്മുടെ സ്വബോധം എന്നതു ദുര്‍ബലമായ ഒരവസ്ഥയാണ്. നാം അതിനെ സംരക്ഷിക്കണം; അതിനെ പരിപോഷിപ്പിക്കണം. ഇതിനായി, യോഗാ സംവിധാനത്തില്‍ പ്രക്രിയകളെ പൂര്‍ണമായും ആന്തരികമാക്കുന്ന നിരവധി തലത്തിലുള്ള സമ്പ്രദായങ്ങളുണ്ട്. ഏവര്‍ക്കും അവരുടെ രസതന്ത്രത്തിനു സമചിത്തതയും, അവരുടെ ന്യൂറോളജിക്കല്‍ സംവിധാനത്തിനു സുനിശ്ചിതമായ ശാന്തതയും കൊണ്ടുവരാന്‍ കഴിയുന്ന ലളിതമായ പരിശീലനങ്ങളായി അതു ചെയ്യാന്‍ കഴിയും. ആന്തരിക സൗഖ്യത്തിന്റെ സാങ്കേതികവിദ്യകളെയാണു നാം യോഗിക് ശാസ്ത്രങ്ങള്‍ എന്നു വിളിക്കുന്നത്. നമുക്ക് അതു സാധ്യമാക്കാം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: