അയോദ്ധ്യയിലെ നവാബ് ഷുജാ ഉദ് ദൗളയുടെ വിഖ്യാതമായ ദില്‍കുഷാ മഹല്‍ ഇനി സാകേത് സദനാകും. രാമനഗരിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അഫീം കോഠി എന്ന് അറിയപ്പെടുന്ന ദില്‍കുഷാ മഹല്‍ വിനോദസഞ്ചാരികളുടെ കേന്ദ്രമായി മാറ്റുന്നതിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കുന്ന നവീകരണ പദ്ധതികളുടെ ഭാഗമായാണ് നടപടി.
ശ്രീരാമക്ഷേത്രം ഉയര്‍ന്നുവരുന്നതോടെ അയോദ്ധ്യയുടെ സംസ്കാരവും നാഗരികതയും പ്രകടമാക്കുന്ന മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. നവാബ് ഷുജാ-ഉദ്-ദൗള പണികഴിപ്പിച്ച ദില്‍കുഷാ മഹല്‍ പിന്നീട് ബ്രിട്ടീഷുകാര്‍ നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയായിരുന്നു. അതിനുശേഷമാണ് ഇത് അഫീം കോഠി എന്നറിയപ്പെട്ടത്.
ശ്രീരാമക്ഷേത്രത്തിന്റെ ചൗദഹ് കോസി പരിക്രമ മാര്‍ഗില്‍ ധാരാ റോഡ് പ്രദേശത്താണ് നവീകരിക്കുന്ന സാകേത് സദന് വരുന്നത്. പൗരാണിക പ്രൗഡിയില്‍ കെട്ടിടം പൂര്‍ണമായും വിനോദസഞ്ചാരകേന്ദ്രമായി മാറ്റുകയാണ് ചെയ്യുന്നത്. ഉത്തര്‍പ്രദേശ് പ്രോജക്ട് കോര്പ്പറേഷന് ലിമിറ്റഡിനാണ് നവീകരണച്ചുമതല. അസീം കോഠിയെയും സരയൂനദിയെയും ബന്ധിപ്പിച്ച് ബ്രഹ്മകുണ്ഡ് വരെ വിശാലമായ സീതാതടാകവും നി
ര്‍മ്മിക്കും.
ചുണ്ണാമ്പും ഇഷ്ടികപ്പൊടിയും മാത്രം ഉപയോഗിച്ചാണ് സാകേത് സദന് നിര്‍മ്മിക്കുന്നതെന്ന് റീജണല്‍ ടൂറിസം ഓഫീസര്‍ ആര്.പി. യാദവ് പറഞ്ഞു. 1682.87 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. 60 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. 2023 ജൂണ്‍ 6-ന് ആരംഭിച്ച പണി 2024 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: