ആലപ്പുഴ: ഒന്നരവയസുള്ള മകനെ മർദ്ദിച്ച കേസിൽ അമ്മയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ തത്തംപള്ളി ജില്ലാ കോടതി വാർഡ് തെക്കേവെളിമ്പറമ്പിൽ ദീപയും സുഹൃത്തായ കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടിൽ കൃഷ്ണകുമാറുമാണ് റിമാൻഡിലായത്.
ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അച്ഛന്റെ സഹോദരന്റെ വീട്ടിൽ ശനിയാഴ്ച പ്രതിയാണ് എത്തിച്ചത്. കുട്ടിയുടെ അച്ഛനുമായി പിണങ്ങി കഴിയുകായായിരുന്നു അമ്മ. കൃഷ്ണകുമാറിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമാണ് കുട്ടിയും കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: